പത്തനംതിട്ട :ഇത്തവണ ലോക്സഭാ തെരഞ്ഞെടുപ്പില്‍ പത്തനംതിട്ട ലോക്സഭാ മണ്ഡലത്തില്‍ ആദ്യമായി വോട്ടവകാശം ലഭ്യമായത് 18,087 പേര്‍ക്ക്. 18, 19 വയസുകാരാണ് ഈ വിഭാഗത്തിലുള്ളത്. ഇവര്‍ക്ക് പ്രായപൂര്‍ത്തി വോട്ടവകാശം ലഭിച്ച ശേഷമുള്ള ആദ്യ പൊതുതെരഞ്ഞെടുപ്പാണിത്.ഈ പ്രായവിഭാഗത്തിലുള്ള 9,254 ആണ്‍കുട്ടികളും 8,833 പെണ്‍കുട്ടികളും ഇത്തവണ ആദ്യമായി വോട്ട് ചെയ്യാന്‍ അര്‍ഹത നേടി. അടൂര്‍ മണ്ഡലത്തില്‍നിന്നാണ് ഏറ്റവും കൂടുതല്‍ പുതുതലമുറക്കാര്‍ വോട്ടവകാശം നേടിയെടുത്തത്. 1614 പുരുഷന്‍മാരും 1491 സ്ത്രീകളും ഉള്‍പ്പെടെ 3105 പേര്‍ ഇവിടെനിന്നും വോട്ടര്‍പട്ടികയില്‍ ആദ്യമായി പേരുചേര്‍ത്തു. കുറവ് റാന്നി മണ്ഡലത്തിലാണ്. 1121 പുരുഷന്‍മാരും 966 സ്ത്രീകളും അടക്കം 2087 പേരാണ് റാന്നിയില്‍നിന്നും വോട്ടവകാശത്തിന് അര്‍ഹരായത്. ആറന്മുളയില്‍ 1330 പുരുഷന്‍മാരും 1267 സ്ത്രീകളുമായി 2597 പേരും കോന്നിയില്‍ 1224 പുരുഷന്‍മാരും 1237 സ്ത്രീകളുമായി 2461 പേരും തിരുവല്ലയില്‍ 1220 പുരുഷന്‍മാരും 1207 സ്ത്രീകളുമായി 2427 പേരും ആദ്യമായി പ്രായപൂര്‍ത്തി വോട്ടവകാശം നേടിയെടുത്തിട്ടുണ്ട്.1,250പുരുഷന്‍മാരും 1,305 സ്ത്രീകളും ഉള്‍പ്പെടെ 2,555 പേര്‍ കാഞ്ഞിരപ്പള്ളിയില്‍നിന്നും 1,495 പുരുഷന്‍മാരും 1,360 സ്ത്രീകളും ഉള്‍പ്പെടെ 2855 പേര്‍ പൂഞ്ഞാറില്‍നിന്നും വോട്ടര്‍പട്ടികയില്‍ ഇടംനേടി. കോട്ടയം ജില്ലയിലെ ഈ രണ്ട് മണ്ഡലങ്ങളില്‍നിന്നായി ആകെ 5,410 പേര്‍ ഇക്കുറി പത്തനംതിട്ട ലോക്സഭാ തെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യും.

LEAVE A REPLY

Please enter your comment!
Please enter your name here