July 7, 2020

“ജീബിൻ” മുഖ്യമന്ത്രി പിണറായി വിജയൻ ലോഞ്ച് ചെയ്തു.ഉറവിട മാലിന്യസംസ്കരണത്തിനു മാതൃകയുമായി ഫോബ്‌ സൊല്യൂഷൻസ് …….

കാഞ്ഞിരപ്പള്ളി :ഉറവിട മാലിന്യ സംസ്കരണത്തിന് പരിഹാരമായി കാഞ്ഞിരപ്പള്ളി അമൽജ്യോതി എൻജിനീയറിങ് കോളേജിലെ സ്റ്റാർട്ട്   അപ് കമ്പനി ഫോബ്‌ സൊല്യൂഷൻസ് രംഗത്ത് . കമ്പനിയുടെ പ്രോഡക്റ്റ് “ജീബിൻ ” കാഞ്ഞിരപ്പള്ളി അമൽജ്യോതി കോളേജിൽ നടന്ന പ്രൗഢഗംഭീരമായ ചടങ്ങിൽ കേരളാ മുഖ്യമന്ത്രി പിണറായി വിജയൻ ലോഞ്ച് ചെയ്തു . ബിഷപ്പ്  മാർ മാത്യു അറക്കൽ , ബിഷപ്പ്  മാർ ജോസ് പുളിക്കൽ ,സി പി എം സെക്രട്ടറിയറ്റ് അംഗം കെ ജെ തോമസ് ,വി എൻ വാസവൻ എക്സ് എം എൽ എ ,എന്നിവരും കമ്പനിയുടെ ചുമതലക്കാരായ  ഡോ .സണ്ണി ജോർജ് ,രാജീവ് ജോർജ് ,ശ്രീകുമാർ മേലേട്ട്  ,മാത്യൂ വി എം ,ജിജി ളാനിത്തോട്ടം,,മഞ്ജുള സുഭാഷ് എന്നിവരും സന്നിഹിതരായിരുന്നു .ഇന്ത്യയിൽ  ആദ്യമായി  എയറോബിക്  മൾട്ടിലയർ സാങ്കേതിക വിദ്യ ഉപയോഗിച്ചിരിക്കുന്നത് “ജീബിൻ ” ആണെന്ന് കമ്പനി പറഞ്ഞു .നമ്മുടെ വീടുകളിലെ ജൈവമാലിന്യത്തെ സംസ്കരിച്ച് ജൈവവളം പ്രദാനം ചെയ്യുന്ന ഉദാത്തമായ ഹോം കമ്പോസ്റ്റർ ആണ് “ജീബിൻ “.നഷ്ടപ്പെട്ടുപോയ മണ്ണിന്റെ ജൈവാംശം വീണ്ടെടുക്കുവാൻ സഹായിക്കുന്ന മൈക്രോബിയൽ കമ്പോസ്റ്റിംഗ് മീഡിയ ഉപയോഗിച്ചാണ് മാലിന്യം സംസ്കരിക്കുന്നത് .സിലണ്ടർ ആകൃതിയിൽ രൂപപ്പെടുത്തിയ മൂന്ന് മൾട്ടിലെയർ ബിന്നുകൾ ചേർന്ന ഒരു ഉല്പന്നമാണിത് .മലിനജലശല്യമോ മണമോ ഉണ്ടാകാത്തതിനാൽ വീടിനുള്ളിൽ പോലും ഉപയോഗിക്കാമെന്ന് കമ്പനി പറയുന്നു .‌ 

ജീബിൻ പ്രവർത്തനരീതി വീഡിയോ കാണുന്നതിന് ലിങ്കിൽ ക്ലിക്ക് ചെയ്യുക  :- https://youtu.be/RA298AsPb7o

https://youtu.be/R13Ml0l09mo

Spread the love

Leave a Reply

Your email address will not be published. Required fields are marked *

Translate »
error: Content is protected !!