July 12, 2020

കാഞ്ഞിരപ്പള്ളി പട്ടണ ഹൃദയത്തിൽ റോഡ് കയ്യേറി അനധികൃത നിർമാണം

കാഞ്ഞിരപ്പള്ളി പട്ടണ ഹൃദയത്തിൽ റോഡ് കയ്യേറി അനധികൃത നിർമാണം പഞ്ചായത്തധികൃതരും,സിപിഐ (എം) – ഡിവൈഎഫ്ഐ പ്രവർത്തകരും തടഞ്ഞ് കൊടി നാട്ടി.ബസ്സ്റ്റാന്റിന് സമീപം പുൽപ്പേൽ ടെക്സ്റ്റയിൽസിന് പുറക് വശത്ത് ടിവിഎസ് റോഡിൽ നിന്നും ബസ്സ്റ്റാന്റിലേക്കുള്ള പഞ്ചായത്ത് റോഡാണ് ശനിയാഴ്ച്ച രാത്രിയിൽ ജെസിബി ഉപയോഗിച്ച് ടാറിങ് തകർത്ത് കയ്യേറാൻ ശ്രമിച്ചത്.വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പഞ്ചായത്ത് പ്രസിഡണ്ട് ഷക്കീലാ നസീർ,സിപിഎം ഏരിയാ കമ്മറ്റിയംഗം പി.കെ.നസീർ, ലോക്കൽ സെക്രട്ടറി ടി.കെ.ജയൻ, പഞ്ചായത്തംഗങ്ങളായ ബീനാ ജോബി, എം.എ.റിബിൻ ഷാ,എൻസിപി ബ്ലോക് പ്രസിഡണ്ട് ജോബി കേളിയംപറമ്പിൽ,ഡിവൈഎഫ്ഐ ബ്ലോക് പ്രസിഡണ്ട് ബി.ആർ.അൻഷാദ്,മേഖല ഭാരവാഹികളായ ബിബിൻ ബി.ആർ, ബാസിത് ബഷീർ എന്നിവരുടെ നേതൃത്വത്തിൽ അനധികൃത നിർമാണം തടഞ്ഞു. കയ്യേറാൻ ശ്രമിച്ച സ്ഥലത്ത് കൊടി നാട്ടി. സ്ഥലത്തെത്തിയ പോലീസ് അനധികൃത നിർമാണ പ്രവർത്തനങ്ങൾക്ക് ഉപയോഗിച്ച പന്തലാനിക്കൽ കൺസ്ട്രക്ഷൻസിന്റെ ജെസിബി,ടിപ്പർ, റോഡ് റോളർ എന്നിവയും, അനധികൃത നിർമാണം നടത്തിയവരെയും കസ്റ്റഡിയിലെടുത്തു.പഞ്ചായത്ത് ലക്ഷങ്ങൾ മുടക്കി ടാറ് ചെയ്ത റോഡാണ് രാത്രിയുടെ മറവിൽ കയ്യേറി നശിപ്പിച്ചത്.പൊതുമുതൽ നശിപ്പിച്ചതിനെതിരെ ശക്തമായ നടപടികൾ കൈക്കൊള്ളുമെന്ന് പഞ്ചായത്തധികൃതർ പറഞ്ഞു.പൊതു റോഡ് കയ്യേറി സ്വകാര്യ പാർക്കിങ്ങിനായി ഉപയോഗിക്കുന്നുവെന്നും, ഇതിലെ കടന്ന് പോകുന്ന പൊതു ജനങ്ങളോട് പുൽപ്പേൽ കട ജീവനക്കാർ വളരെ മോശമായി പെരുമാറുന്നുവെന്നും വ്യാപകമായ പരാതികൾ സമൂഹമാധ്യമങ്ങളിലടക്കം ചർച്ച ചെയ്യുന്നതിനിടെയാണ് കയ്യേറ്റ ശ്രമവും.

Spread the love

Leave a Reply

Your email address will not be published. Required fields are marked *

You may have missed

Translate »
error: Content is protected !!