July 9, 2020

കണമലയിൽ ചക്ക ഉണങ്ങുകയാണ് ബാങ്ക് പ്രസിഡന്റും ഹരിത ഫാർമേഴ്‌സ് ക്ലബ് അംഗങ്ങളും

കണമല :എരുമേലി പഞ്ചായത്തിലെ 
 കണമലയിൽ കാർഷികമേഖലയിൽ മാറ്റങ്ങളുമായി എത്തിയിരിക്കുകയാണ് കണമല സർവീസ് സഹകരണ ബാങ്ക് .ഭഷ്യ സുരക്ഷക്കായ് , സുരക്ഷിത ഭക്ഷണത്തിനായ് കണമല ബാങ്ക് നടപ്പിലാക്കുന്ന ഭഷ്യ ആരോഗ്യ സ്വരാജ് കാമ്പയിൻ്റെ ഭാഗമായി കണമല ബാങ്കിൻ്റെ കീഴിലുള്ള എരുത്വാപ്പുഴ ഹരിതാ ഫാർമേഴ് ക്ലബ് അംഗങ്ങൾ ഒരു പ്ലാവിൽ നിന്നും പറിച്ച 30 ചക്കകൾ വെട്ടി ഒരുക്കി 100 കിലോ ചക്ക KFPC കോരുത്തോട് ഡ്രയറിൽ ഉണങ്ങി ,15000 രൂപാ വിപണി മൂല്യമുള്ള 25 കിലോ ഉണക്കച്ചക്ക ‘ലഭിച്ചു .നല്ല നാളേയ്ക്കു വേണ്ടി പ്രയത്നിക്കുന്ന ഇവരെ അഭിനന്ദിക്കാതെ വയ്യ .മലയോര മേഖലയിലെ ആയിരക്കണക്കിന് പ്ലാവുകളിലെ ചക്കകൾ നാഷണൽ പെർമിറ്റ് ലോറികൾ വഴി കേരളം കടന്നു പോകുന്നത് ചക്ക സീസണിലെ സ്ഥിരം കാഴ്ചയായിരുന്നു .ഒരു കിലോ ഉണങ്ങിയ ചക്കക്ക് 600 രൂപ വിപണി മൂല്യം ഉണ്ടെന്ന്   ഫാർമേഴ്‌സ് ക്ലബ്ബിലെ  അംഗവും  സിവിൽ എൻജിനീയറുമായ   സന്തോഷ് കുഴിക്കാട്ട് പറഞ്ഞു ,ഒരു വളവും ഇടാതെ ആയിരക്കണക്കിന് ചക്കകൾ നമ്മുടെ നാട്ടിലുണ്ട് എന്നത് കർഷകർ മനസിലാക്കണം ,ഈ ചക്കകളൊക്കെ നമുക്ക് പണമാക്കി മാറ്റം ,അദ്ദേഹം പറഞ്ഞു .വരും  നാളുകളിലെ ഭഷ്യ ക്ഷാമം മുമ്പിൽ കണ്ടു നമ്മുടെ നാട്ടിലും ഭഷ്യ സുരക്ഷ ലക്ഷ്യമിട്ടാണ് ഫാർമേഴ്‌സ് ക്ലബ് അംഗങ്ങൾ ചക്ക ഉണങ്ങി സൂക്ഷിക്കാൻ പദ്ധതിയിട്ടത് .നിരവധി പദ്ധതികൾ കർഷകരുടെ വരുമാന വർദ്ധനവിനായി ബാങ്ക് ആസുത്രണം ചെയ്തു നടപ്പാക്കുന്നുണ്ട് .ഫാർമേഴ്‌സ് ക്ലബ്ബുകൾ രൂപീകരിച്ചു കൊണ്ട് തരിശായിക്കിടന്ന എട്ട് ഏക്കറോളം സ്ഥലം കൃഷി ചെയ്യുവാൻ തുടങ്ങി .പോത്തു  ഗ്രാമം പദ്ധതി ,കാന്താരി പദ്ധതി ,മൽസ്യക്കുളം,പുൽക്കൃഷി  തുടങ്ങി ബാങ്കിലെ അംഗങ്ങൾക്ക് നൂതന ആശയങ്ങളുമായി വരുമാന വർധിത പരിപാടികൾ കണമല ബാങ്ക് തങ്ങളുടെ അംഗങ്ങൾക്ക് വേണ്ടി നടപ്പാക്കി  വരുന്നുണ്ട് .ഒരു കിലോ കാന്താരിക്ക് 250 രൂപ നൽകിയാണ് കർഷകരിൽ നിന്നും കാന്താരി അടുത്തയാഴ്ച മുതൽ ബാങ്കിന്റെ  വിപണിയിൽ  സംഭരിക്കാൻ ലക്ഷ്യമിടുന്നത് .ബാങ്ക് പ്രസിഡന്റും  അഭിഭാഷകനും കർഷകനുമായ ബിനോയി മങ്കന്താനവും  ,സന്തോഷ് കുഴിക്കാട്ട് ,ബേബി കണ്ടത്തിൽ ,തോമസ് പതിപ്പള്ളിൽ എന്നിവരുൾപ്പെടെ 18 ഓളം വരുന്ന ഫാർമേഴ്‌സ് ക്ലബ് അംഗങ്ങളാണ് ചക്ക ഉണങ്ങൽ പദ്ധതിക്ക് നേത്വത്വം നൽകുന്നത് .

Spread the love

Leave a Reply

Your email address will not be published. Required fields are marked *

Translate »
error: Content is protected !!