കോഴിക്കോട്: ശ്രീ അറക്കൽ കടപ്പുറത്ത് ഭഗവതി ക്ഷേത്രത്തിൽ പൂരമഹോത്സവം മാർച്ച് 16 മുതൽ 23 വരെ നടക്കുകയാണ് .ഏഴു ദിവസത്തെ പൂരമഹോത്സവം മാർച്ച് 16ന് രാത്രി കൊടിയേറ്റത്തോടെയാണ് ആരംഭിക്കുന്നത് .700 വർഷത്തോളം പഴക്കമുള്ള ക്ഷേത്രം മടപ്പള്ളി കോരപ്പുഴ പ്രദേശങ്ങളിലെ നാലു കുടുംബക്കാരുടേതാണ് .അറക്കൽ പൂരമഹോത്സവത്തിന് മതത്തിന്റെയും സമുദായത്തിന്റെയും ദേശത്തിന്റെയും അതിർവരമ്പുകൾ മാറ്റിവച്ചുകൊണ്ട് ഈ ദേശത്തിലെ എല്ലാ ജനങ്ങളുടെയും പങ്കാളിത്തത്തോടെയും സഹകരണത്തോടെയുമാണ് ആഘോഷിക്കുന്നത് .കടലിനോട് ചേർന്നുകിടക്കുന്ന ക്ഷേത്രത്തിലെ താമരക്കുളം പ്രശസ്തമാണ് .കടലുമായി 30 മീറ്റർ അകലെയാണെന്നതും എല്ലാ വർഷവും താമര ഈ ക്ഷത്രക്കുളത്തിൽ വിരിയുന്നു എന്നതും പ്രത്യേകത ആണ്. ക്ഷേത്രത്തിലെ പ്രധാന ദേവത ‘അമ്മ ഭഗവതിയും , മകൾ ഭഗവതിയുമാണ് ‘.മൽസ്യബന്ധനത്തിൽ ഏർപ്പെട്ടിരുന്ന തദ്ദേശീയരായ ഭക്തർ ദേവിയുടെ കടാക്ഷവും അനുഗ്രഹവും കൊണ്ട് പ്രക്ഷുദ്ധമായ കടലിൽ നിന്നും കാലാവസ്ഥയിൽ നിന്നും സംരക്ഷിക്കപ്പെടുകയും സമ്പത്തു കൊണ്ടു വരികയും ചെയ്യുന്നുവെന്ന് വിശ്വസിക്കുന്നു .അതുകൊണ്ട് തന്നെ കടപ്പുറത്തു ഭഗവതിയെ വിശ്വാസികൾ ‘കാതലമ്മ’ എന്ന് വിളിക്കുന്നു .മലബാറിലെ ഏറ്റവും വലിയ പൂരങ്ങളിൽ ഒന്നാണ് മടപ്പള്ളി പൂരമഹോത്സവം.ക്ഷേത്രപരിസരത്തെ കടൽപ്പരപ്പിൽ നടക്കുന്ന ഉജ്വലമായ കരിമരുന്ന് പ്രയോഗം ആരേയും ആനന്ദത്തിൽ ആറാടിക്കുന്നതാണ് .പ്രധാന ഉത്സവനാളായ മാർച്ച്22 വെള്ളിയാഴ്ച്ച യാണ് വമ്പിച്ച കരിമരുന്ന് പ്രയോഗം. 23 ന് ആറാട്ടും താലപ്പൊലി എഴുന്നള്ളിപ്പോടും കൂടി ഈ വർഷത്തെ പൂരമഹോത്സവത്തിന് കൊടിയിറക്കമാവും .

LEAVE A REPLY

Please enter your comment!
Please enter your name here