മന്ത്രി ശിവൻകുട്ടിയുടെ സന്ദർശനത്തിനു പിന്നാലെ കേരളത്തിലെ വിദ്യാഭ്യാസമാതൃക പഠിക്കാൻ ഫിൻ‌ലൻഡ് സംഘമെത്തി

തിരുവനന്തപുരം: കേരളത്തിലെ പൊതു വിദ്യാഭ്യാസ മേഖലയെക്കുറിച്ച് മനസ്സിലാക്കുന്നതിനായി ഫിൻലൻഡ് സംഘം കേരളത്തിലെത്തി. ഇന്ത്യയിലെ ഫിൻലൻഡ് അംബാസഡറുടെ നേതൃത്വത്തിലുള്ള അ‍ഞ്ചംഗ സംഘമാണ് എത്തിയിരിക്കുന്നത്. വിദ്യാഭ്യാസ മന്ത്രി വി. ശിവൻ‌കുട്ടിയുടെ നേതൃത്വത്തില്‍ സംഘത്തെ സ്വീകരിച്ചു.ഫിന്‍ലൻഡ് വിദ്യാഭ്യാസ മാതൃക പഠിക്കാന്‍ കേരള സംഘം  സന്ദർശിച്ചതിന്റെ തുടർച്ചയായാണ് ഫിൻലൻ‌ഡ് സംഘം കേരളത്തിലെത്തിയത്. സംസ്ഥാന സ്കൂൾ കായികോത്സവത്തിന്‌റെ വേദിയിലാണ് സംഘം ആദ്യമെത്തിയത്. വ്യാഴാഴ്ച വരെ സംഘം കേരളത്തിൽ തുടരും.എട്ടിന് മുഖ്യമന്ത്രി പിണറായി വിജയനുമായി സംഘം കൂടിക്കാഴ്ച നടത്തും. പ്രൈമറി വിദ്യാഭ്യാസം. ഗണിത-ശാസ്ത്ര പഠനരീതികൾ. അധ്യാപക പരിശീലനം, മൂല്യനിർണയ രീതികൾ, ഗവേഷണ-സഹകരണ സാധ്യതകൾ തുടങ്ങിയ മേഖലകളിൽ വിദ്യാഭ്യാസ വകുപ്പിന്റെ വിവിധ ഏജൻസികളുമായി സംഘം കൂടിക്കാഴ്ച നടത്തും.കേന്ദ്രൃസംസ്ഥാന പദ്ധതിയായ സമഗ്ര ശിക്ഷ കേരളത്തിന്റെ(എസ്എസ്കെ) സംസ്ഥാന ഓഫീസും സന്ദർശിക്കും. സംസ്ഥാന ആസൂത്രണ ബോർ‌ഡിലും സംഘമെത്തും.

Spread the love

Leave a Reply

Your email address will not be published.

Translate »