സംസ്ഥാനത്ത് സ്വർണ വില വർധിച്ചു
കൊച്ചി: സംസ്ഥാനത്ത് സ്വർണ വില വർധിച്ചു. ഗ്രാമിന് 15 രൂപയും പവന് 120 രൂപയുമാണ് ഇന്ന് വർധിച്ചത്. ഇതോടെ ഗ്രാമിന് 4,960 രൂപയും പവന് 39,680 രൂപയുമായി.അടുത്തകാലത്തെ ഏറ്റവും ഉയർന്ന വിലയാണിത്. ശനിയാഴ്ച പവന് 160 രൂപയുടെ വർധനവ് രേഖപ്പെടുത്തിയിരുന്നു. വരും ദിവസങ്ങളിലും വില കൂടിയേക്കുമെന്ന റിപ്പോർട്ടുകളാണ് വിപണിയിൽ നിന്നും ലഭിക്കുന്നത്.
