ക്ഷേമപെൻഷൻ അപേക്ഷ 15 വരെ

കോട്ടയം: മറ്റ് പെൻഷനുകൾ ലഭിക്കാത്ത സംസ്ഥാനത്തെ വിശ്വകർമ വിഭാഗത്തിൽപ്പെട്ട 60 വയസ്സ് പൂർത്തിയായ പരമ്പരാഗത തൊഴിലാളികൾക്ക് പിന്നാക്ക വിഭാഗ വികസന വകുപ്പ് മുഖേന പ്രതിമാസ ക്ഷേമപെൻഷൻ ലഭിക്കുന്നതിന് 15 വരെ അപേക്ഷിക്കാം. നിലവിൽ ഈ പദ്ധതി പ്രകാരം ആനുകൂല്യം ലഭിക്കുന്നവർ വീണ്ടും അപേക്ഷിക്കേണ്ടതില്ല.പൂരിപ്പിച്ച അപേക്ഷകൾ മേഖലാ ഡപ്യൂട്ടി ഡയറക്ടർ, പിന്നാക്ക വിഭാഗ വികസന വകുപ്പ്, സിവിൽ സ്റ്റേഷൻ, കാക്കനാട്, എറണാകുളം കാക്കനാട്, എറണാകുളം – 682030 എന്ന വിലാസത്തിൽ നൽകണം.  അപേക്ഷ ഫോറം www.bcdd.kerala.gov.in എന്ന വെബ്സൈറ്റിൽ ലഭ്യമാണ്. ഫോൺ: 0484 2983130.

Spread the love

Leave a Reply

Your email address will not be published.

Translate »