‘‘സ്വാമി ശരണം! അയ്യപ്പഭക്തരുടെ ശ്രദ്ധയ്ക്ക്…’’; ആറു ഭാഷകളിലാണ് അറിയിപ്പുകൾ, സന്ദേശങ്ങളിലുമുണ്ട് വൈവിധ്യം

ശബരിമല: വിവിധ ഭാഷകളുടെ സംഗമവേദി കൂടിയായ ശബരിമലയിൽ ഭക്തർക്കായി നൽകുന്ന സന്ദേശങ്ങളിലുമുണ്ട് വൈവിധ്യം. ദിനംപ്രതി ആയിരക്കണക്കിന് അയ്യപ്പന്മാർ ദർശനം നടത്തുന്ന സന്നിധാനത്ത് ആറു ഭാഷകളിലാണ് അറിയിപ്പുകൾ നൽകുന്നത്. 64 വയസുകാരായ രണ്ടു പേരുടെ പരിശ്രമവും ഇതിന് പിന്നിലുണ്ട്. കർണാടക ബംഗളൂരു സ്വദേശിയായ ആർ.എം. ശ്രീനിവാസനും പത്തനംതിട്ട കോഴഞ്ചേരി സ്വദേശി എ.പി ഗോപാലകൃഷ്ണൻ നായരുമാണിത്.ദേവസ്വം ബോർഡിന്റെ പബ്ലിസിറ്റി കം പബ്ലിക് ഇൻഫർമേഷൻ സെന്ററിലെ അനൗൺസർമാരാണ് ഇരുവരും.തെലുങ്ക്, കന്നഡ, തമിഴ് ഭാഷകൾ കൈകാര്യം ചെയ്യുന്ന ആർ.എം. ശ്രീനിവാസൻ 24 വർഷമായി അനൗൺസറാണ്. മലയാളത്തിൽ വിവരങ്ങൾ നൽകുന്ന ഗോപാലകൃഷ്ണൻ നായർ 21 വർഷമായി ഈ സേവനത്തിനുണ്ട്. ഇവർക്ക് കൂട്ടായി അഖിൽ അജയ് മൂന്നു വർഷമായി ഹിന്ദിയിലും ഇംഗ്ലിഷിലും അറിയിപ്പുകൾ നൽകുന്നു. നഷ്ടപ്പെടുന്ന വസ്തുക്കൾ, ചെയ്യേണ്ട ആചാരങ്ങളെ കുറിച്ചുള്ള വിവരങ്ങൾ, സുരക്ഷാ മുന്നറിയിപ്പുകൾ, വഴിപാട് സമയ ക്രമീകരണങ്ങൾ, ശ്രീകോവിൽ അടയ്ക്കൽ, തുറക്കൽ വിവരങ്ങൾ തുടങ്ങിയവ ഇവിടെ നിന്നു വിവിധ ഭാഷകളിൽ ഭക്തരിലേക്ക് എത്തുന്നു.‘‘ശ്രീകോവിൽ നട തുറന്നു’’, ‘‘ഹരിവരാസനം” തുടങ്ങിയ ഭക്തിഗാനങ്ങളും ഇവിടെ നിന്നാണ് നിയന്ത്രിക്കുന്നത്.കലാനിലയം നാടകവേദി അനൗൺസറിൽ നിന്ന് അയ്യപ്പസന്നിധിയിലേക്കുള്ള മാറ്റമാണ് ഗോപാലകൃഷ്ണൻെറ പശ്‍ചാത്തലം. ബിഎസ്എഫ് ഭടനായിരുന്നു ശ്രീനിവാസൻ. അയ്യപ്പസന്നിധിയിലെ സേവനത്തെക്കുറിച്ച് ഒട്ടേറെ സ്മരണകൾ ഇരുവർക്കുമുണ്ട്. കുരുന്നുകളടക്കം ധാരാളം അയ്യപ്പന്മാർ മുൻകാലങ്ങളിൽ കൂട്ടം തെറ്റിയിരുന്നു. ഉറ്റവരിൽ നിന്ന് അൽപ്പനേരത്തേക്ക് വേർപിരിയുകയും പിന്നീട്ഞ്ഞ ശേഷം കണ്ടുമുട്ടുമ്പോഴത്തെ ആഹ്ലാദവും ആനന്ദക്കണ്ണീരും ഇവർ ഓർത്തെടുക്കുന്നു.

Spread the love

Leave a Reply

Your email address will not be published.

Translate »