മെഗാ തൊഴിൽമേള 10ന്

കോട്ടയം : ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചും എംപ്ലോയബിലിറ്റി സെന്ററും പാലാ അൽഫോൻസ കോളജും സംയുക്തമായി സംഘടിപ്പിക്കുന്ന മെഗാ തൊഴിൽമേള ‘നിയുക്തി 2022’ 10ന് പാലാ അൽഫോൻസ കോളജ് ക്യാംപസിൽ നടക്കും. അൻപതിൽപരം കമ്പനികൾ പങ്കെടുക്കും. 3000 തൊഴിൽ അവസരങ്ങളാണു പ്രതീക്ഷിക്കുന്നത്. 18നും 40നും ഇടയിൽ പ്രായമുള്ള എസ്എസ്എൽസി, പ്ലസ്ടു, ഐടിഐ, ഐടിസി, ഡിപ്ലോമ, ബിടെക്, നഴ്സിങ്, ബിരുദം, ബിരുദാനന്തര ബിരുദം, പാരാമെഡിക്കൽ തുടങ്ങിയ വിദ്യാഭ്യാസ യോഗ്യതയുള്ള ഉദ്യോഗാർഥികൾക്കും അവസാന വർഷ വിദ്യാർഥികൾക്കും പരീക്ഷാഫലം കാത്തിരിക്കുന്നവർക്കും തൊഴിൽ മേളയിൽ അവസരമുണ്ട്. താൽപര്യമുള്ളവർ ഡിസംബർ ഏഴിനകം www.jobfest.kerala.gov.in എന്ന വെബ് സൈറ്റിൽ ഓൺലൈൻ റജിസ്ട്രേഷൻ പൂർത്തിയാക്കി അഡ്മിറ്റ് കാർഡുമായി പങ്കെടുക്കാം. വിശദവിവരത്തിന് ഫോൺ: 0481-2560413/2563451/2565452.

Spread the love

Leave a Reply

Your email address will not be published.

Translate »