നെടുങ്കണ്ടം: ഇടുക്കി ചെമ്മണ്ണാർ സ്വദേശിയായ വിദ്യാർഥിനിയെ ബെംഗളൂരുവിൽ ഹോസ്റ്റൽ കെട്ടിടത്തിനു മുകളിൽ നിന്നു വീണുമരിച്ച നിലയിൽ കണ്ടെത്തി. ചെമ്മണ്ണാർ എള്ളംപ്ലാക്കൽ അനില (19) ആണു മരിച്ചത്. ബിജുവിന്റെയും ഉടുമ്പൻചോല പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബീനയുടെയും മകളാണ്.ശനിയാഴ്ചയാണ് അപകടം നടന്നത്. ബെംഗളൂരു രാജരാജേശ്വരി മെഡിക്കൽ കോളജിലെ ഫിസിയോതെറപ്പി വിദ്യാർഥിയായിരുന്നു. സഹോദരി: അമൃത.