കോ​​ട്ട​​യം: ആ​​യി​​ര​​ങ്ങ​​ള്‍ പ​​ങ്കെ​​ടു​​ത്ത ക​​ണ്‍​വ​​ന്‍​ഷ​​നോ​​ടെ എ​​ല്‍​ഡി​​എ​​ഫ് സ്ഥാ​​നാ​​ര്‍​ഥി തോ​​മ​​സ് ചാ​​ഴി​​കാ​​ട​​ന്‍റെ തെ​​ര​​ഞ്ഞെ​​ടു​​പ്പ് പ്ര​​ചാ​​ര​​ണം ഊ​​ര്‍​ജി​​ത​​മാ​​യി. മോ​​ദി അ​​ധി​​കാ​​ര​​ത്തി​​ല്‍ എ​​ത്താ​​ന്‍ ശ്ര​​മി​​ക്കു​​ന്ന​​ത് മ​​ഹാ​​ത്മാ ഗാ​​ന്ധി​​യോ​​ട് പു​​റ​​ത്ത് നി​​ല്‍​ക്കാ​​ന്‍ പ​​റ​​ഞ്ഞ ആ​​ശ​​യ​​ങ്ങ​​ളെ പു​​ന​​രു​​ജ്ജീ​​വി​​പ്പി​​ക്കാ​​നാ​​ണെ​​ന്ന് ക​​ണ്‍​വ​​ന്‍​ഷ​​ന്‍ ഉ​​ദ്ഘാ​​ട​​നം ചെ​​യ്ത സി​​പി​​ഐ സം​​സ്ഥാ​​ന സെ​​ക്ര​​ട്ട​​റി ബി​​നോ​​യ് വി​​ശ്വം പ​​റ​​ഞ്ഞു. തൂ​​ക്കുസ​​ഭ വ​​ന്നാ​​ല്‍ ആ ​​രാ​​ത്രി അ​​ദാ​​നി​​മാ​​ര്‍ മോ​​ദി​​ക്ക് വേ​​ണ്ടി എം​​പി മാ​​ര്‍​ക്ക് വി​​ല പ​​റ​​യും. ഇ​​ട​​ത് പ​​ക്ഷ​​ത്തു​നി​​ന്ന് ആ​​രും ബി​​ജെ​​പി​​യി​​ലേക്ക് പോ​​കി​​ല്ല​​ന്ന ഗാ​​രന്‍റി ഉ​​ണ്ടെ​​ന്നും അ​​തി​​ന് തോ​​മ​​സ് ചാ​​ഴി​​കാ​​ട​​ന്‍ ജ​​യി​​ക്കേ​​ണ്ട​​ത് ആ​​വ​​ശ്യ​​മാ​​ണെ​​ന്നും അ​ദ്ദേ​ഹം പ​​റ​​ഞ്ഞു.മ​​ന്ത്രി വി.​​എ​​ന്‍. വാ​​സ​​വ​​ന്‍ യോ​​ഗ​​ത്തി​​ല്‍ അ​​ധ്യ​​ക്ഷ​​ത വ​​ഹി​​ച്ചു. കേ​​ര​​ള കോ​​ണ്‍​ഗ്ര​​സ് -എം ​​ചെ​​യ​​ര്‍​മാ​​ന്‍ ജോ​​സ് കെ.​ ​മാ​​ണി എം​​പി മു​​ഖ്യ​​പ്ര​​ഭാ​​ഷ​​ണം ന​​ട​​ത്തി. വൈ​​ക്കം വി​​ശ്വ​​ന്‍, മാ​​ത്യു ടി. ​​തോ​​മ​​സ് എം​​എ​​ല്‍​എ, സെ​​ബാ​​സ്റ്റ്യ​​ന്‍ കു​​ള​​ത്തു​​ങ്ക​​ല്‍ എം​​എ​​ല്‍​എ, എ.​​വി.​​റ​​സ​​ല്‍, വി.​​ബി.​ ബി​​നു, പ്ര​​ഫ. ലോ​​പ്പ​​സ് മാ​​ത്യു, കെ. ​​സു​​രേ​​ഷ്‌​​കു​​റു​​പ്പ്, ല​​തി​​ക സു​​ഭാ​​ഷ്, ബെ​​ന്നി മൈ​​ലാ​​ടൂ​​ര്‍, സ​​ണ്ണി തോ​​മ​​സ്, മാ​​ത്യു കോ​​ല​​ഞ്ചേ​​രി, പി.​​സി. ജോ​​സ​​ഫ്, പി. ​​ഗോ​​പ​​കു​​മാ​​ര്‍, എം.​​ജെ. ജേ​​ക്ക​​ബ്, ജി​​യാ​​സ് ക​​രിം, സ​​ലിം വാ​​ഴ​​മ​​റ്റം, എം.​​കെ. ദി​​ലീ​​പ്, എം.​​എം. ദേ​​വ​​സ്യ, സ്ഥാ​​നാ​​ര്‍​ഥി തോ​​മ​​സ് ചാ​​ഴി​​കാ​​ട​​ന്‍ എ​​ന്നി​​വ​​ര്‍ പ്ര​​സം​​ഗി​​ച്ചു.എ​​ല്‍​ഡി​​എ​​ഫ് കേ​​ന്ദ്ര തെ​​ര​​ഞ്ഞെ​​ടു​​പ്പ് ക​​മ്മി​​റ്റി ഓ​​ഫീ​​സ് കോ​​ട്ട​​യം ശാ​​സ്ത്രീ റോ​​ഡി​​ല്‍ കേ​​ര​​ള കോ​​ണ്‍​ഗ്ര​​സ് -എം ​​ചെ​​യ​​ര്‍​മാ​​ന്‍ ജോ​​സ് കെ. ​​മാ​​ണി എം​പി ഉ​​ദ്ഘാ​​ട​​നം ചെ​​യ്തു. കെ. ​​അ​​നി​​ല്‍​കു​​മാ​​ര്‍ അ​​ധ്യ​​ക്ഷ​​ത​​വ​​ഹി​​ച്ചു. സ​​മ്മേ​​ള​​ന​​ത്തി​​നെ​​ത്തി​​യെ സ്ഥാ​​നാ​​ര്‍​ഥി​​യെ മു​​ദ്രാ​​വാ​​ക്യം വി​​ളി​​ക​​ളു​​ടെ അ​​ക​​മ്പ​​ടി​​യോ​​ടെ സ്വീ​​ക​​രി​​ച്ചാ​​ണ് വേ​​ദി​​യി​​ലേ​​ക്ക് ആ​​ന​​യി​​ച്ച​​ത്.തെ​​ര​​ഞ്ഞെ​​ടു​​പ്പ് ക​​മ്മ​​ിറ്റികോ​​ട്ട​​യം: എ​​ല്‍​ഡി​​എ​​ഫ് സ്ഥാ​​നാ​​ര്‍​ഥി തോ​​മ​​സ് ചാ​​ഴി​​കാ​​ട​​ന്‍റെ തെ​​ര​​ഞ്ഞെ​​ടു​​പ്പ് വി​​ജ​​യ​​ത്തി​​നാ​​യി 5001 അം​ഗ ക​​മ്മി​​റ്റി രൂ​​പീ​​ക​​രി​​ച്ചു. മ​​ന്ത്രി വി.​​എ​​ന്‍. വാ​​സ​​വ​​ന്‍, വൈ​​ക്കം വി​​ശ്വ​​ന്‍, ജോ​​സ് കെ. ​​മാ​​ണി എം​​പി, സി. ​​കെ.​​ആ​​ശ എം​​എ​​ല്‍​എ തു​​ട​​ങ്ങി​​യ​​വ​​രാ​​ണ് ര​​ക്ഷാ​​ധി​​കാ​​രി​​ക​​ള്‍.സി​​പി​​എം സം​​സ്ഥാ​​ന ക​​മ്മി​​റ്റി​​യം​​ഗം കെ. ​​അ​​നി​​ല്‍​കു​​മാ​​ര്‍ ചെ​​യ​​ര്‍​മാ​​നും സി​​പി​​ഐ ജി​​ല്ലാ സെ​​ക്ര​​ട്ട​​റി വി.​​ബി. ബി​നു സെ​​ക്ര​​ട്ട​​റി​​യും കേ​​ര​​ള കോ​​ണ്‍​ഗ്ര​​സ് -എം ​​ജി​​ല്ലാ പ്ര​​സി​​ഡ​​ന്‍റ് പ്ര​​ഫ. ലോ​​പ്പ​​സ് മാ​​ത്യു ജ​​ന​​റ​​ല്‍ ക​​ണ്‍​വീ​​ന​​റു​​മാ​​യി​​ട്ടാ​​ണ് 5001 അം​ഗ ക​​മ്മി​​റ്റി രൂ​​പീ​​ക​​രി​​ച്ചി​​രി​​ക്കു​​ന്ന​​ത്. ഇ​​ന്നു മു​​ത​​ല്‍15 വ​​രെ ഏ​​ഴു നി​​യോ​​ജ​​ക മ​​ണ്ഡ​​ല​​ങ്ങ​​ളി​​ലെ​​യും മ​​ണ്ഡ​​ലം ക​​ണ്‍​വ​​ന്‍​ഷ​​നു​​ക​​ളും ന​​ട​​ക്കും

LEAVE A REPLY

Please enter your comment!
Please enter your name here