ജി​ല്ല​യി​ലെ സ്കൂ​ളു​ക​ളി​ൽ കാ​യി​കാധ്യാ​പ​ക​ർ​ക്ക്​ ക​ടു​ത്ത ക്ഷാ​മം

തൊ​ടു​പു​ഴ: ജി​ല്ല​യി​ലെ സ്കൂ​ളു​ക​ളി​ൽ കാ​യി​കാധ്യാ​പ​ക​ർ​ക്ക്​ ക​ടു​ത്ത ക്ഷാ​മം. 496 സ്കൂ​ളി​ൽ 67 എ​ണ്ണ​ത്തി​ൽ മാ​ത്ര​മാ​ണ്​ കാ​യി​കാധ്യാ​പ​ക​രു​ള്ള​ത്. ആ​വ​ശ്യ​ത്തി​ന്​ അ​ധ്യാ​പ​ക​രി​ല്ലാ​ത്ത​തി​നാ​ൽ കാ​യി​ക​രം​ഗ​ത്ത്​ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക്​ ചി​ട്ട​യാ​യ പ​രി​ശീ​ല​ന​വും പ്രോ​ത്സാ​ഹ​ന​വും ല​ഭി​ക്കാ​ത്ത അ​വ​സ്ഥ​യാ​ണ്. കാ​യി​ക മേ​ഖ​ല​യി​ൽ പ​രി​ശീ​ല​ന​ത്തി​ന്​ മ​റ്റ്​ അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ളി​ല്ലാ​ത്ത​തും സ്കൂ​ൾ​ത​ല മേ​ള​ക​ളി​ല​ട​ക്കം വി​ദ്യാ​ർ​ഥി​ക​ളു​ടെ പ്ര​ക​ട​ന​ത്തെ ബാ​ധി​ക്കു​ന്നു.തൊ​ടു​പു​ഴ ഉ​പ​ജി​ല്ല​യി​ലെ ഒ​രു സ​ർ​ക്കാ​ർ സ്കൂ​ളി​ൽപോ​ലും കാ​യി​കാധ്യാ​പ​ക​രി​ല്ല. ജി​ല്ല​യി​ലെ 496 സ്കൂ​ളി​ൽ 51 എ​യ്​​ഡ​ഡ്​ സ്കൂ​ളി​ലും 16 സ​ർ​ക്കാ​ർ സ്കൂ​ളി​ലും മാ​ത്ര​മേ കാ​യി​കാ​ധ്യാ​പ​ക​രു​ള്ളൂ. സാ​ധാ​ര​ണ​ക്കാ​രാ​യ കു​ട്ടി​ക​ൾ പ​ഠി​ക്കു​ന്ന സ​ർ​ക്കാ​ർ സ്കൂ​ളു​ക​ളാ​ണ്​ ഇ​ക്കാ​ര്യ​ത്തി​ൽ ഏ​റെ പി​ന്നി​ൽ.

Leave a Reply

Your email address will not be published.

Translate »