ജില്ലാ യൂത്ത് ക്ലബ് അവാർഡ്

കോട്ടയം: യുവജനക്ഷേമം, കായികം, കല, ആരോഗ്യം വിദ്യാഭ്യാസം, തൊഴിൽ, സാമൂഹികക്ഷേമം മേഖലകളിൽ മികച്ച പ്രവർത്തനങ്ങൾ നടത്തുന്ന യുവജനസംഘടനകൾക്കുള്ള നെഹ്റു യുവകേന്ദ്രയുടെ യൂത്ത് ക്ലബ് അവാർഡിന് അപേക്ഷ ക്ഷണിച്ചു. നെഹ്റു യുവകേന്ദ്രയിൽ അഫിലിയേഷനുള്ള ക്ലബുകൾക്ക് അപേക്ഷിക്കാം. 2021 ഏപ്രിൽ ഒന്നു മുതൽ മാർച്ച് 31 വരെയുള്ള പ്രവർത്തനങ്ങൾ വിലയിരുത്തിയാണ് അവാർഡ് നൽകുന്നത്. ഡിസംബർ 15 നകം അപേക്ഷിക്കണം. വിശദവിവരത്തിന് ഫോൺ: 0481 2565335.