July 9, 2020

മെയ് 25 പ്രതിഷേധ ദിനം വഞ്ചനാദിനമായി ആചരിച്ചു കോൺഗ്രസ്സ്

എരുമേലി സംസ്ഥാനത്ത് നാല് ദുരിതവർഷങ്ങൾ മാത്രം സമ്മാനിച്ച തായി ആരോപിച്ചു എൽ ഡി എഫ് സർക്കാരിൻ്റെ 4-ാം വാർഷികമായ ഇന്ന്  വഞ്ചനാദിനമായി കെ പി സി സി യുടെ ആഹ്വാന പ്രകാരം എരുമേലി ടൌൺ കോൺഗ്രസ്സ് കമ്മിറ്റി ആചരിച്ചു ഐ എൻ ടി യൂ സി പൂഞ്ഞാർ റീജണൽ കമ്മറ്റി പ്രസിഡണ്ട് നാസർ പനച്ചിയുടെ അദ്ധ്യക്ഷതയിൽ എരുമേലി പേട്ട കവലയിൻ നടന്ന പ്രതിഷേധ ധർണ്ണ ഡി സി സി ജനറൽ സെക്രട്ടറി പ്രകാശ് പുളിക്കൻ വൈദ്യുതി ബിൽ കത്തിച്ച് ഉൽഘാടനം ചെയ്തു.ബ്ലോക്ക് കോൺഗ്രസ്സ് കമ്മറ്റി സെക്രട്ടറി, റജി അബാറ ,മണ്ഡലം സെക്രട്ടറി വി എം നൗഷാദ് ,എം എസ് നാസർ തുടങ്ങിയവർ സംസാരിച്ചു -അന്യായമായി വർദ്ധിപ്പിച്ച വൈദ്യുതി നിരക്ക് പിൻവലിക്കുകസ്പിംഗ്ലർ അഴിമതി സി ബി ഐ അന്വേഷിക്കുകപരീക്ഷയ്ക്ക് എത്തുന്ന വിദ്യാർത്ഥികളുടെ പൂർണ്ണ സുരക്ഷ ഉറപ്പു വരുത്തുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു ധർണ്ണ.

Spread the love

Leave a Reply

Your email address will not be published. Required fields are marked *

Translate »
error: Content is protected !!