തിരുവനന്തപുരം : എൻ.ടി.എ. നടത്തുന്ന ഗ്രാജ്വേറ്റ് ആപ്റ്റിറ്റ്യൂഡ് ടെസ്റ്റ് – ബയോടെക്നോളജി (ഗാറ്റ്-ബി) 2024, ബയോടെക്നോളജി എലിജിബിലിറ്റി ടെസ്റ്റ് (ബറ്റ്) 2024 എന്നിവയ്ക്ക് അപേക്ഷിക്കാനുള്ള അവസാന തീയതി നീട്ടി.കേന്ദ്ര ബയോടെക്നോളജി വകുപ്പിന്റെ (ഡി.ബി.ടി.) സഹായത്തോടെ, വിവിധ സർവകലാശാലകളിലും സ്ഥാപനങ്ങളിലും ബയോടെക്നോളജി, അനുബന്ധ മേഖലകളിലെ പോസ്റ്റ് ഗ്രാജ്വേറ്റ് പ്രോഗ്രാം പ്രവേശനത്തിനാണ് ഗാറ്റ്-ബി നടത്തുന്നത്.ബയോടെക്നോളജിയിലെ ഗവേഷണത്തിന് നൽകുന്ന ഡി.ബി.ടി.-ജൂനിയർ റിസർച്ച് ഫെലോഷിപ്പ് (ജെ.ആർ.എഫ്.) അർഹതനിർണയ പരീക്ഷയാണ് ബറ്റ്.രണ്ടുപരിക്ഷകൾക്കും dbt.ntaonline.inവഴി മാർച്ച് 10-ന് വൈകീട്ട് അഞ്ചുവരെ നൽകാം. അപേക്ഷാഫീസ് ഓൺലൈൻ ആയി അടയ്ക്കാൻ അതേദിവസം രാത്രി 11.50 വരെ അവസരമുണ്ടാകും.അപേക്ഷയിലെ പിശകുകൾ കറക്‌ഷൻ വിൻഡോ വഴി ഓൺലൈൻ ആയി തിരുത്താനും തിരുത്തുകൾക്കനുസരിച്ച് അധിക ഫീസ് ഓൺലൈൻ ആയി അടയ്ക്കാനുമുള്ള അവസരം 12 മുതൽ 13-ന് രാത്രി 11.50 വരെ ലഭിക്കും. തിരുത്തലുകൾ വരുത്താൻ മറ്റൊരവസരം അനുവദിക്കില്ല. സംശയങ്ങൾക്കും വ്യക്തതകൾക്കും: 0114075 9000 | dbt@nta.ac.in.

LEAVE A REPLY

Please enter your comment!
Please enter your name here