നീണ്ട ഇരുപത്തിയെട്ടു വർഷങ്ങൾക്കിപ്പുറം വീണ്ടും ഇന്ത്യ മിസ് വേൾഡ് മത്സരത്തിന് ആതിഥേയത്വം വഹിക്കുകയാണ്. ഇന്ന്(മാർച്ച് 9) മുംബൈയിൽ വച്ചാണ് ഫിനാലെ ചടങ്ങുകൾ നടക്കുന്നത്. പ്രശസ്ത സംവിധായകനും നിർമാതാവുമായ കരൺ ജോഹറാണ് എഴുപത്തിയൊന്നാമത് മിസ് വേൾഡ് മത്സരത്തിന്റെ അവതാരകൻ. വൈകുന്നേരം 7.30-ന് തുടങ്ങുന്ന ചടങ്ങുകൾ 10.30-ഓടെ അവസാനിക്കും. . കർണാടകയിൽ നിന്നുള്ള സിനി ഷെട്ടിയാണ് ഇന്ത്യയെ പ്രതിനിധീകരിച്ച് മത്സരിക്കുന്നത്. 2017-ൽ മാനുഷി ഛില്ലറിനുശേഷം വീണ്ടും സിനി ഷെട്ടിയിലൂടെ ലോകസുന്ദരിപ്പട്ടം തിരികെയെത്തുമോ എന്ന് ഉറ്റുനോക്കുകയാണ് രാജ്യം.

LEAVE A REPLY

Please enter your comment!
Please enter your name here