July 9, 2020

ജോസേട്ടൻ്റെ കാർഷിക വിപ്ലവം’

വെച്ചൂച്ചിറ പരുവ XII വാർഡിലെ പി ജി ജോസഫ് ,പണിക്കരു വീട്, 72 ലും സജീവമായി കാർഷിക മേഖലയിൽ സജീവം.17 വയസിൽ തുടങ്ങിയ കാർഷിക പ്രവർത്തനം 55 വർഷമായി തുടരുന്നു. മറ്റ് 7 സഹോദരങ്ങളും വിദേശത്ത് ജോലി ചെയ്യുമ്പോഴും വിദേശത്തേക്ക് നിരവധി തവണ സഹോ ദരങ്ങളും ബന്ധുക്കളും വിളിച്ചിട്ടും പോകാതെ ജോസേട്ടൻ ഇപ്പൊഴും നാട്ടിൽ തന്നെ. ഭാര്യ ശോശാമ്മയുടെ സഹായം മുതൽക്കൂട്ടാണ്. മൂന്നര ഏക്കർ കൃഷി സ്ഥലം .300 ലധികം കായ്ഫലമുള്ള കുരുമുളക് വള്ളികൾ, അവയ്ക്കിടയിൽ നിറഞ്ഞു തുളുമ്പി കായ്ച്ചു കിടക്കുന്ന മുരിങ്ങ, തുടങ്ങി മറ്റ് സവിശേഷമായ നിരവധി ഫല വൃക്ഷങ്ങളുടെ നീണ്ട നിര .ആഞ്ഞിലിയിൽ സ്വന്തമായി ഗ്രാഫ്റ്റ് ചെയ്ത് വളർത്തി മുറ്റത്ത് പന്തലിച്ചു നിൽക്കുന്ന ശീമപ്ലാവ് (കടപ്ലാവ്) ഒട്ടുമിക്ക ഫലവൃക്ഷങ്ങളും സ്വന്തമായി ഗ്രാഫ്റ്റ് ചെയ്ത് വളർത്തി വരുന്നു.രണ്ട് തവണ മികച്ച കർഷനുള്ള ഗ്രാമ പഞ്ചായത്ത് പുരസ്കാരം, 20l 9 വർഷത്തിൽ കാർഷിക വിപണിയിൽ (VF.pck)2 ലക്ഷത്തോളം രൂപയുടെ കാർഷിക ഉല്ലന്നങ്ങൾ വിറ്റഴിച്ചു.വീടിന് ചുറ്റും ഉദ്യാനമെന്ന പോലെ പച്ചക്കറി കൃഷികൾ. എല്ലാം സ്വന്തമായി ഉല്ലാ ദിപ്പിക്കുന്നു.കൂടാതെ ആട് വളർത്തലിലും മുൻപന്തിയിൽ തന്നെ.സി രോഖി, ബീറ്റൽ തുടങ്ങിയ ഇനത്തിൽ പെട്ട ആടുകൾ.മക്കൾ രണ്ട് പേരും അവരുടെ കുടുംബവും വിദേശത്ത് തന്നെ. ഒരാൾ UK യിലും, ഒരാൾ ദോഹയിലും.v FPC kയുടെ 2019ലെ മികച്ച കർഷ അവാർഡും ലഭിച്ചു. 500 ലധികം ഏത്തവാഴ ,ഇടവിളകൃഷി ഉൾപ്പെടെ സമൃദ്ധമായ തോട്ടങ്ങൾ. ഇദ്ദേഹത്തിൻ്റെ അഡ്രസ് പി.ജി.ജോസഫ്, പണിക്കരു വീട്, പരുവ,മണ്ണടി ശാല (PO) വെച്ചൂച്ചിറ

Spread the love

Leave a Reply

Your email address will not be published. Required fields are marked *

Translate »
error: Content is protected !!