July 9, 2020

കോട്ടയം ജില്ലയിൽ ക്വാറന്റയിനിൽ കഴിയുന്നവർ 4440 പേർ.


കോട്ടയം: കോട്ടയം ജില്ലയിൽ നിലവിൽ ക്വാറന്റയിനിൽ കഴിയുന്നവർ 4440 പേർ. മെയ് 23 ലെ കണക്കുകൾ അനുസരിച്ചുള്ള വിവരങ്ങളാണ് ഇത്. അയൽ സംസ്ഥാനങ്ങളിൽ നിന്നും കോട്ടയം ജില്ലയിലേക്ക് തിരികെയെത്തിയവരാണ് നിരീക്ഷണത്തിൽ കഴിയുന്നതിൽ കൂടുതൽ പേരും. അയൽ സംസ്ഥാനങ്ങളിൽ നിന്നും ജില്ലയിലെത്തി നിരീക്ഷണത്തിൽ കഴിയുന്നത് 3717 പേരാണ്. കേരളത്തിന് പുറത്തു നിന്നും പല സംസ്ഥാനങ്ങളിൽ നിന്നുമായി എത്തിയവരാണ് ഇവർ. ഇവരിൽ ജില്ലാ ഭരണകൂടം തയ്യാറാക്കിയ ക്വാറന്റയിൻ കേന്ദ്രങ്ങളിൽ താമസിക്കുന്നവരും വീടുകളിൽ നിരീക്ഷണത്തിൽ കഴിയുന്നവരുമുണ്ട്. വിദേശത്തു നിന്നുമെത്തിയ 572 പേരിൽ ക്വാറന്റായിനിൽ കഴിയുന്ന 207 പേർ രോഗം സ്ഥിരീകരിച്ചവരുമായി സമ്പർക്കത്തിലേർപ്പെട്ട പ്രൈമറി കോണ്ടാക്ടുകളാണ്. ഇതിനു പുറമെ 13 പേരെ കൂടി രോഗം സ്ഥിരീകരിച്ചവരുമായി സമ്പർക്കം പുലർത്തിയ പ്രൈമറി കോണ്ടാക്ടുകളായി ആരോഗ്യ വകുപ്പ് ക്വാറന്റയിൻ നിർദേശിച്ചു നിരീക്ഷണത്തിൽ കഴിയുന്നുണ്ട്. പ്രൈമറി കോണ്ടാക്ടുകളുമായി സമ്പർക്കം പുലർത്തിയ 138 പേർ സെക്കണ്ടറി കോണ്ടാക്ടുകളായി ആരോഗ്യ വകുപ്പ് ക്വാറന്റയിൻ നിർദേശിച്ചു നിരീക്ഷണത്തിൽ കഴിയുന്നുണ്ട്

Spread the love

Leave a Reply

Your email address will not be published. Required fields are marked *

Translate »
error: Content is protected !!