കോട്ടയം ജില്ലയിൽ പരീക്ഷാ മുന്നൊരുക്കങ്ങൾ പുരോഗമിക്കുന്നു. എസ്.എസ്.എൽ.സിക്ക് 257 ഹയർ സെക്കൻഡറി 133 വൊക്കേഷണൽ ഹയർ സെക്കൻഡറി 36 : ജില്ലയിലെ പരീക്ഷാ കേന്ദ്രങ്ങളുടെ എണ്ണം.


കോട്ടയം: കോവിഡ് പ്രതിരോധ നിർദേശങ്ങൾ പാലിച്ചു സംസ്ഥാനത്ത് പരീക്ഷകൾ നടത്താനുള്ള സർക്കാർ ഉത്തരവിനെ തുടർന്ന് ജില്ലയിലെ എല്ലാ പരീക്ഷാ കേന്ദ്രങ്ങളും അണുനശീകരണം നടത്തുന്ന ജോലികൾ അഗ്നി രക്ഷാ സേനയുടെ നേതൃത്വത്തിൽ പുരോഗമിക്കുന്നു. ജില്ലയിൽ എസ്.എസ്.എൽ.സിക്ക് 257 ഹയർ സെക്കൻഡറി 133 വൊക്കേഷണൽ ഹയർ സെക്കൻഡറി 36 എന്നിങ്ങനെയാണ് പരീക്ഷാ കേന്ദ്രങ്ങളുടെ എണ്ണം. ഒരു റൂമിൽ 20 വിദ്യാർത്ഥികൾക്കാണ് പരീക്ഷ എഴുതാൻ സൗകര്യമൊരുക്കിയിരിക്കുന്നത്. ഹോട്ട് സ്പോട്ടുകളില്‍നിന്ന് എത്തുന്ന വിദ്യാർത്ഥികൾക്കായി പ്രത്യേക ക്ലാസ്മുറിയും ശുചിമുറിയും സജ്ജീകരിക്കും. വിദ്യാർത്ഥികളെ പരീക്ഷാ കേന്ദ്രത്തിലേക്ക് ഒരു പ്രവേശന കവാടത്തിലൂടെ ആയിരിക്കും കടത്തി വിടുക. ഈ ഭാഗത്തു തന്നെ കൈകൾ ശുചീകരിക്കുന്നതിനുള്ള സാനിട്ടൈസറും ശരീര ഊഷ്മാവ് അളക്കുന്നതിനുള്ള ഇൻഫ്രാറെഡ് തെർമോമീറ്ററും സജ്ജമാക്കും. ഇന്‍ഫ്രാ റെഡ് തെര്‍മോ മീറ്റര്‍ എല്ലാ സ്കൂളുകളിലും ലഭ്യമാക്കും എന്ന് ജില്ലാ കളക്ടർ പി കെ സുധീർ ബാബു പറഞ്ഞു. വിദ്യാർത്ഥികൾക്ക് ധരിക്കുന്നതിനാവശ്യമായ മാസ്കുകളും പ്രതിരോധ സുരക്ഷാ നിർദേശങ്ങൾ അടങ്ങിയ ലഘുലേഖകളും തദ്ദേശ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ വിദ്യാർത്ഥികളുടെ വീടുകളിൽ എത്തിക്കുന്നുണ്ട്. പരീക്ഷ എഴുതുന്ന വിദ്യാർത്ഥികൾക്കായി വാഹന സൗകര്യവും ഏർപ്പാടാക്കുന്നുണ്ട്. സ്വന്തമായി വാഹനമില്ലാത്ത സ്കൂളുകളിലെ വിദ്യാര്‍ഥികള്‍ക്കായി സമീപ മേഖലകളിലെ എല്‍.പി, യു.പി സ്കൂളുകളുടെ വാഹനങ്ങള്‍ ലഭ്യമാക്കും. കെ.എസ്.ആര്‍.ടി.സി ബസുകളും ഇതിനായി ഉപയോഗിക്കും. അധ്യാപകര്‍ കയ്യുറയും മാസ്കും ധരിച്ചായിരിക്കും പരീക്ഷ ചുമതലകള്‍ നിര്‍വഹിക്കുക.

Spread the love

Leave a Reply

Your email address will not be published. Required fields are marked *

Translate »