മുരിക്കുംവയൽ ഗവർമെൻ്റ് ഹയർ സെക്കൻഡറി സ്കൂളും പരിസര പ്രദേശങ്ങളും ശുചീകരിച്ച് അണുവിമുക്തമാക്കി

മുണ്ടക്കയം: സി പി ഐ എം മുണ്ടക്കയം സൗത്ത് ലോക്കൽ കമ്മിറ്റിയുടേയും ഡിവൈഎഫ്ഐ, എസ് എഫ് ഐ പ്രവർത്തകരുടേയും നേതൃത്വത്തിൽ മുരിക്കുംവയൽ ഗവർമെൻ്റ് ഹയർ സെക്കൻഡറി സ്കൂളും പരിസര പ്രദേശങ്ങളും ശുചീകരിച്ച് അണുവിമുക്തമാക്കി. സൗത്ത് ലോക്കൽ സെക്രട്ടറി പി കെ പ്രദീപ് ശുചീകരണ പ്രവർത്തനം ഉൽഘാടനം ചെയ്തു.കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ പി ജി വസന്തകുമാരി, അജിതാ രതീഷ്, ലോക്കൽ കമ്മിറ്റിയംഗങ്ങളായ കെ ടി സനൽ, വി വി ഷാജു കുമാർ, എസ് എഫ് ഐ – ഡി വൈ എഫ് ഐ നേതാക്കളായ അപർണ്ണ രതീഷ്, എം ജിബിൻ, ജി അനൂപ്, അശോകൻ എന്നിവരുടെ നേതൃത്വത്തിലായിരുന്നു ശുചീകരണം. സ്കൂളിൽ പരീക്ഷ എഴുതേണ്ട വിദ്യാർത്ഥികൾക്കാവശ്യമായ മാസ്ക്കും ലഘുലേഖകളും ഡിവൈഎഫ്ഐ- എസ് എഫ് ഐ പ്രവർത്തകർ വിദ്യാർത്ഥികളുടെ വീടുകളിലെത്തി നൽകും

Spread the love

Leave a Reply

Your email address will not be published. Required fields are marked *