കോഴിക്കോട്: ആകാശവാണി കോഴിക്കോട് പ്രാദേശിക വാർത്താ വിഭാഗത്തിൽ എഡിറ്റോറിയൽ എക്സിക്യുട്ടീവ് /ന്യൂസ് റീഡർ കം ട്രാൻസ്ലേറ്റർ (മലയാളം)തസ്തികയിലേക്ക് പ്രസാർ ഭാരതി രണ്ടു വർഷ മുഴുവൻ സമയകോൺട്രാക്ട് അടിസ്ഥാനത്തിൽ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു.

ജേർണലിസം ബിരുദാനന്തര ബിരുദമോ, ബിരുദവും ജേർണലിസം പി.ജി ഡിപ്ലോമയോ ആണ് വിദ്യാഭ്യാസ യോഗ്യത. കുറഞ്ഞത് മൂന്നു വർഷം വാർത്താ-പ്രസിദ്ധീകരണസ്ഥാപനങ്ങളിൽ പ്രവൃത്തി പരിചയം വേണം. ഇംഗ്ലീഷിലും – മലയാളത്തിലും പ്രാവീണ്യവുംപ്രക്ഷേപണ യോഗ്യമായ ശബ്ദവും ഉണ്ടായിരിക്കണം. പ്രായം അപേക്ഷാ തീയതിയിൽ 58 വയസ്സിൽ കവിയരുത്.പ്രസാർ ഭാരതിയുടെ http://applications.prasarbharati.org എന്ന വെബ് ലിങ്കിൽ 2024 മാർച്ച് 19നു മുമ്പ് ഓൺലൈനായി അപേക്ഷ നൽകേണ്ടതാണ്. യോഗ്യത, പരിചയം എന്നിവയുടെ സ്വയം സാക്ഷ്യപ്പെടുത്തിയ രേഖകൾ സഹിതമാണ് അപേക്ഷ നൽകേണ്ടത്. ഓൺലൈൻ അപേക്ഷകൾക്ക് സാങ്കേതിക തടസം നേരിട്ടാൽ അതിന്റെ സ്ക്രീൻ ഷോട്ട് സഹിതം nsdrnudeskapplications@gmail.com എന്ന മെയിൽ അഡ്രസിലും അപേക്ഷ നൽകാം.

LEAVE A REPLY

Please enter your comment!
Please enter your name here