May 31, 2020

വ്യാപാരികൾക്ക് ഇളവുകളുമായി എരുമേലി മർച്ചന്റ്സ് വെൽഫയർ സഹകരണ സംഘം

എരുമേലി: കോവിഡ് കാലവും ലോക്ക് ഡൗണും പിന്നിട്ടു വ്യാപാര സമൂഹം അതിജീവനത്തിനായി  പ്രവർത്തനം പുനരാരംഭിക്കുമ്പോൾ വ്യാപാരികൾക്കായി ഏതാനും ഇളവുകൾ നൽകുവാൻ ഭരണ സമിതി തീരുമാനിച്ചിരിക്കുന്നതായി സംഘം പ്രസിഡന്റ് തോമസ് കുര്യനും വ്യാപാരി ഏകോപന സമിതി പ്രസിഡന്റ് മുജീബ് റഹ്മാനും അറിയിച്ചു .നൽകുന്ന ഇളവുകൾ:-1 നിലവിലുള്ള എല്ലാ വായ്പകളുടെയും കാലാവധി 45 ദിവസം നീട്ടി നൽകുന്നു.2 എല്ലാ വായ്പകളുടെയും 30 ദിവസത്തെ പലിശ പൂർണ്ണമായും ഒഴിവാക്കുന്നു.3 കൃത്യമായി വായ്പ തിരിച്ചടയ്ക്കുന്ന  വായ്പകൾക്കുള്ള ബോണസ് കാലാവധിയിലും 30 ദിവസത്തെ ഇളവ് നൽകുന്നു.4 കുടിശ്ശികയുള്ള എല്ലാ വായ്പകളും 2020 ജൂൺ 30 നുള്ളിൽ തിരിച്ചടയ്ക്കുന്ന പക്ഷം പലിശയിൽ 20 ശതമാനം ഇളവ് നൽകുന്നു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *

Translate »