May 31, 2020

പ്ര​ത്യാ​ശ ന​ൽ​കി മ​നു​ഷ്യ​രി​ലെ കൊ​റോ​ണ വാ​ക്സി​ൻ പ​രീ​ക്ഷ​ണം; ആ​ദ്യ​ഘ​ട്ടം വി​ജ​യ​മെ​ന്ന് ചൈ​ന

ബെ​യ്ജിം​ഗ്: കൊ​റോ​ണ വൈ​റ​സി​നെ​തി​രേ​യു​ള്ള വാ​ക്‌​സി​ന്‍റെ മ​നു​ഷ്യ​രി​ൽ ന​ട​ത്തി​യ ആ​ദ്യ പ​രീ​ക്ഷ​ണ​ത്തി​ല്‍ പ്ര​ത്യാ​ശ ന​ൽ​കു​ന്ന ഫ​ലം. 108 പേ​രി​ൽ ആ​ഡ്5-​എ​ൻ​കോ​വ് വാ​ക്സി​ൻ പ​രീ​ക്ഷി​ച്ചു. വാ​ക്സി​ൻ സ്വീ​ക​രി​ച്ച​വ​രി​ൽ ഭൂ​രി​പ​ക്ഷം പേ​ർ​ക്കും രോ​ഗ​പ്ര​തി​രോ​ധ​ശേ​ഷി വ​ര്‍​ധി​ച്ച​താ​യി പ്ര​മു​ഖ ആ​രോ​ഗ്യ പ്ര​സി​ദ്ധീ​ക​ര​ണ​മാ​യ ‘ദി ​ലാ​ൻ​സെ​റ്റ്’ ലേ​ഖ​ന​ത്തി​ൽ അ​വ​കാ​ശ​പ്പെ​ടു​ന്നു.ചൈ​ന​യി​ലെ ജി​യാം​ഗ്സു പ്രോ​വി​ൻ​ഷ്യ​ൽ സെ​ന്‍റ​ർ ഫോ​ർ ഡി​സീ​സ് ക​ൺ​ട്രോ​ളി​ലെ പ്ര​ഫ​സ​ർ ഫെം​ഗ്ചാ​യ് ഷു​വി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​യി​രു​ന്നു പ​ഠ​നം. വാ​ക്സി​ൻ എ​ടു​ത്ത​വ​രി​ൽ സാ​ർ​സ് കോ​വ്–2 വൈ​റ​സി​നെ​തി​രാ​യ ആ​ന്‍റി ബോ​ഡി സൃ​ഷ്ടി​ക്ക​പ്പെ​ട്ടു. ഇ​വ​രി​ൽ 28 ദി​വ​സ​ത്തി​നു​ള്ളി​ലാ​ണ് ആ​ശാ​വ​ഹ​മാ​യ ഫ​ലം ക​ണ്ട​തെ​ന്നും ലേ​ഖ​ന​ത്തി​ൽ പ​റ​യു​ന്നു.പ​രീ​ക്ഷ​ണം പൂ​ർ​ണ വി​ജ​യ​മെ​ന്നു പ​റ​യാ​ൻ ഇ​നി​യും സ​മ​യം ആ​വ​ശ്യ​മാ​ണ്. പാ​ർ​ശ്വ​ഫ​ല​ങ്ങ​ൾ സൃ​ഷ്ടി​ക്കു​മോ എ​ന്ന​ത് സം​ബ​ന്ധി​ച്ച് കൂ​ടു​ത​ൽ ഗ​വേ​ഷ​ണം വേ​ണം. ആ​റു മാ​സ​ത്തി​നു​ള്ളി​ൽ അ​ന്തി​മ​ഫ​ലം ല​ഭി​ക്കു​മെ​ന്നും പ​രീ​ക്ഷ​ണ​ത്തി​നു നേ​തൃ​ത്വം ന​ൽ​കി​യ​വ​ർ പ​റ​യു​ന്നു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *

Translate »