May 31, 2020

ഈരാറ്റുപേട്ട :ഭരണത്തുടര്‍ച്ച ഉറപ്പാക്കിയശേഷം സിറാജ് സ്ഥാനം രാജിവെക്കണമെന്ന് യു.ഡി.എഫ്

നഗരസഭാ ചെയര്‍മാന്‍ സ്ഥാനം വി.എം.സിറാജ് രാജിവെക്കുന്നത് സംബന്ധിച്ച് ചര്‍ച്ച ചെയ്യാന്‍ ഈരാറ്റുപേട്ട നഗരസഭ യു.ഡി.എഫ് കമ്മറ്റി യോഗം ചേര്‍ന്നു. ഇന്ന് രാവിലെ 10ന് നഗരസഭാ കൗണ്‍സിലന്മാരുടെയും യു ഡി.എഫ് നേതാക്കളുടെ യോഗമാണ് നടന്നത്. 11 യൂ.ഡി.എഫ് കൗണ്‍സിലറന്മാരില്‍ പത്ത് പേര്‍ പങ്കെടുത്തു.

വി.പി.എ ലത്തീഫ് അധ്യക്ഷത വഹിച്ചു. പി.എം.ഷെരീഫ്, കെ.എ.മുഹമ്മദ് അഷറഫ് ,എം.പി.സലീം, വി.എച്.നാസര്‍, വി.പി.നാസര്‍, അഡ്വ. ഇല്യാസ് എന്നിവര്‍ സംസാരിച്ചു ഭരണത്തുടര്‍ച്ച ഉറപ്പാക്കിയശേഷം വിഎം സിറാജ് രാജിവെയ്ക്കുന്നതാവും നല്ലതെന്ന് യോഗത്തില്‍ സംസാരിച്ച ലീഗ് ജില്ലാ വൈസ് പ്രസിഡന്റ് മുഹമ്മദ് അഷ്‌റഫ് പറഞ്ഞു

Spread the love

Leave a Reply

Your email address will not be published. Required fields are marked *

Translate »