ക​രു​വാ​ര​കു​ണ്ട്: അ​ട്ട​പ്പാ​ടി വ​ന​മേ​ഖ​ല​യി​ൽ മ്ലാ​വി​നെ വേ​ട്ട​യാ​ടി മാം​സം പാ​കം​ചെ​യ്ത കേ​സി​ൽ ര​ണ്ടു​പേ​ർ പി​ടി​യി​ൽ. ക​രു​വാ​ര​കു​ണ്ട് ത​രി​ശി​ലെ സ്രാ​മ്പി​ക്ക​ൽ ഗ​ഫൂ​ർ (63), തെ​ക്ക​ത്ത് നാ​സ​ർ (53) എ​ന്നി​വ​രെ​യാ​ണ് ക​രു​വാ​ര​കു​ണ്ട് ഡെ​പ്യൂ​ട്ടി ഫോ​റ​സ്റ്റ് റേ​ഞ്ച് ഓ​ഫി​സ​ർ പി. ​സ​ജീ​വ​ൻ അ​റ​സ്റ്റ് ചെ​യ്ത​ത്. മാ​ർ​ച്ച് നാ​ലി​നാ​ണ് സം​ഭ​വം. ക​ഴി​ഞ്ഞ ദി​വ​സം ല​ഭി​ച്ച ര​ഹ​സ്യ​വി​വ​ര​ത്തെ തു​ട​ർ​ന്ന് ഇ​വ​രു​ടെ ത​രി​ശി​ലെ വീ​ടു​ക​ളി​ൽ തി​ര​ച്ചി​ൽ ന​ട​ത്തി.പാ​കം ചെ​യ്ത​തും അ​ല്ലാ​ത്ത​തു​മാ​യ 20 കി​ലോ​യോ​ളം മാം​സം ക​ണ്ടെ​ടു​ത്തു. സം​ഭ​വ​ത്തി​ൽ കൂ​ടു​ത​ൽ പ്ര​തി​ക​ൾ വൈ​കാ​തെ പി​ടി​യി​ലാ​കു​മെ​ന്ന് വ​ന​പാ​ല​ക​ർ അ​റി​യി​ച്ചു. പ്ര​തി​ക​ളെ ഫോ​റ​സ്റ്റ് കോ​ട​തി റി​മാ​ൻ​ഡ് ചെ​യ്തു. സീ​നി​യ​ർ ഫോ​റ​സ്റ്റ് ഓ​ഫി​സ​ർ എ​സ്. മ​നോ​ജ്, ബീ​റ്റ് ഓ​ഫി​സ​ർ​മാ​രാ​യ വി​പി​ൻ രാ​ജ്, വി​ബീ​ഷ്, അ​ഭി​ലാ​ഷ്, സ​ജീ​വ​ൻ, സ​നി​ത എ​ന്നി​വ​രാ​ണ് അ​ന്വേ​ഷ​ണ സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്ന​ത്.

LEAVE A REPLY

Please enter your comment!
Please enter your name here