കോ​രു​ത്തോ​ട്: ശ​ബ​രി​മ​ല തീ​ർ​ഥാ​ട​ക​രു​ടെ വാ​ഹ​നം ഇ​ടി​ച്ച് ലോ​ട്ട​റി വി​ൽ​പ്പ​ന​ക്കാ​ര​ൻ മ​രി​ച്ചു. പു​ലി​ക്കു​ന്ന് സ്വ​ദേ​ശി ആ​ലു​ങ്ക​ൽ​ത​ട​ത്തി​ൽ മാ​ത്യു ജോ​സ​ഫ് (62) ആ​ണ് മ​രി​ച്ച​ത്. കോ​രു​ത്തോ​ട് അ​ടു​പ്പു​ക​ല്ലേ​ൽ​പ​ടി​ക്ക് സ​മീ​പം ഇ​ന്നലെ രാ​വി​ലെ 8.15നാ​യി​രു​ന്നു അ​പ​ക​ടം. സു​ഹൃ​ത്തു​മാ​യി സം​സാ​രി​ച്ചു​കൊ​ണ്ടി​രി​ക്കെ നി​യ​ന്ത്ര​ണം വി​ട്ടു വ​ന്ന തീ​ർ​ഥാ​ട​ന വാ​ഹ​നം ഇ​ടി​ച്ചു തെ​റി​പ്പി​ക്കു​ക​യാ​യി​രു​ന്നു.
ഉ​ട​ൻ​ത​ന്നെ ഇ​ദ്ദേ​ഹ​ത്തെ മു​ണ്ട​ക്ക​യ​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലും പി​ന്നീ​ട് പാ​ല മാ​ർ സ്ലീ​വ ആ​ശു​പ​ത്രി​യി​ലും പ്ര​വേ​ശി​പ്പി​ച്ചെ​ങ്കി​ലും ഉ​ച്ച​യോ​ടെ മ​ര​ണം സം​ഭ​വി​ക്കു​ക​യാ​യി​രു​ന്നു.ഭാ​ര്യ സാ​റാ​മ്മ മാ​ത്യു. മ​ക്ക​ൾ: ബി​ബി​ൻ മാ​ത്യു, സെ​ഫീ​ന മാ​ത്യു. മ​രു​മ​ക്ക​ൾ: അ​ജി​നു, ബി​നു.
സം​സ്കാ​രം നാ​ളെ രാ​വി​ലെ 11ന് ​എ​രു​മേ​ലി ക​ന​ക​പ്പ​ലം ന്യൂ ​ഇ​ന്ത്യ ബൈ​ബി​ൾ ച​ർ​ച്ച് സെ​മി​ത്തേ​രി​യി​ൽ.

LEAVE A REPLY

Please enter your comment!
Please enter your name here