May 31, 2020

ആശങ്ക കനത്ത് കേരളം: സംസ്ഥാനത്ത് ഇന്ന് 42 പേര്‍ക്ക് കൊവിഡ്, രണ്ട് പേര്‍ക്ക് രോഗമുക്തി

സംസ്ഥാനത്ത് ഇന്ന് 42 പേര്‍ക്ക് കൊവിഡ്. രണ്ട് പേര്‍ക്ക് മാത്രമാണ് രോഗം ഭേദമായത്.  ഏറ്റവും അധികം പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ച ദിവസമാണിന്നെന്ന ആമുഖത്തോടെയാണ് മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനം തുടങ്ങിയത്.  ഇന്നലെ ഒരു മരണവുമുണ്ടായി. മുംബൈയിൽ നിന്നെത്തിയ ചാവക്കാട് സ്വദേശി, 73 വയസുകാരിയായ ഖദീജ. നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തുന്നു എന്നും മുഖ്യമന്ത്രി പറഞ്ഞു. കണ്ണൂർ 12, കാസർകോട് ഏഴ്,കോഴിക്കോട്, പാലക്കാട്, അഞ്ച് വീതം,. തൃശ്ശൂർ മലപ്പുറം നാല് വിതം, കോട്ടയം രണ്ട്, കൊല്ലം പത്തനംതിട്ട ഒന്ന് വീതം എന്നിങ്ങനെയാണ് രോഗ ബാധിതരുള്ളത്. 

വെള്ളിയാഴ്ച രണ്ട് പേർക്ക് കൂടി കോവിഡ് സ്ഥീകരിച്ചതോടെ നിലവിൽ കോവിഡ് ബാധിച്ച് 8 പേരാണ് കോട്ടയത്ത് ചികിത്സയിലുള്ളത്.മുംബൈയില്‍നിന്ന് വന്ന വെള്ളാ വൂര്‍ സ്വദേശിയുടെയും(32) അബുദാബിയില്‍നിന്ന് എത്തിയ മേലുകാവ് സ്വദേശിയുടെ യും(25) സാമ്പിള്‍ പരിശോധനാ ഫലമാണ് പോസിറ്റിവായത്.മുംബൈയില്‍നിന്നും മെയ് 19ന് കാറില്‍ എത്തിയ യുവാവ് വീട്ടില്‍ ക്വാറന്‍റയിനിലായി രുന്നു. മെയ് 18ന് അബുദാബി-കൊച്ചി വിമാനത്തില്‍ എത്തിയ മേലുകാവ് സ്വദേശി ഗാ ന്ധിനഗറിലെ കോവിഡ് കെയര്‍ സെന്‍ററില്‍ ക്വാറന്‍റയിനില്‍ കഴിയുകയായിരുന്നു. ഇരു വരെയും കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇതോടെ ജി ല്ലയില്‍ കോവിഡ്-19 ബാധിച്ച് ചികിത്സയിലുള്ളവരുടെ എണ്ണം എട്ടായി.

Spread the love

Leave a Reply

Your email address will not be published. Required fields are marked *

Translate »