May 31, 2020

ഭക്ഷ്യ സ്വയംപര്യാപ്തതക്ക് പ്രസക്തിയേറുന്നു മാര്‍ ജോസഫ് കല്ലറങ്ങാട്ട്

കാര്‍ഷികരംഗത്തെ ഫലപ്രദമായ ഇടപെടലുകള്‍ക്ക് പാലാ രൂപത എക്കാലവുംനേതൃത്വം നല്‍കിയിരുന്നതായും കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തില്‍ കൃഷി വ്യാപനത്തിന് ദക്ഷ്യ സ്വയം പര്യാപ്ത ക്കും പ്രാധാന്യം ഏറുന്നതായും ബിഷപ്പ് മാര്‍ ജോസഫ് കല്ലറങ്ങാട്ട്   അഭിപ്രായപ്പെട്ടു കേരള സര്‍ക്കാര്‍ നടപ്പിലാക്കുന്ന സുഭിക്ഷ കേരളം പദ്ധതിയുടെ ലക്ഷ്യം മുന്‍നിര്‍ത്തി പാലാ സോഷ്യല്‍ വെല്‍ഫെയര്‍ സൊസൈറ്റി ആവിഷ്‌കരിച്ച സുഭിക്ഷ ഗ്രാമം സുന്ദരഗ്രാമം പരിപാടിയുടെ ഭാഗമായി രണ്ടര ലക്ഷം പച്ചക്കറി തൈകള്‍ വിതരണം ചെയ്യുന്ന ചടങ്ങില്‍ അധ്യക്ഷപ്രസംഗം നടത്തുകയായിരുന്നു ബിഷപ്പ്.

മാണി സി കാപ്പന്‍ എംഎല്‍എ പച്ചക്കറിതൈകളുടെ വിതരണ ഉദ്ഘാടനം നിര്‍വ്വഹിച്ചു. കര്‍ഷകര്‍ക്ക് ആശ്വാസം നല്‍കാന്‍ പാലാ രൂപത നല്‍കുന്ന നേതൃത്വം മഹത്തരമാണെന്നും പാലാ കര്‍ഷക മാര്‍ക്കറ്റിനും ഫുഡ് പ്രോസ്സസ്സിങ്ങ് യൂണിറ്റിനും കേരള സര്‍ക്കാര്‍ സഹായം ഉറപ്പുവരുത്തുമെന്നും എംഎല്‍എ പറഞ്ഞു. 

കര്‍ഷക വര്‍ഷാചരണത്തിന്റെ ഭാഗമായി വിതരണം ചെയ്യുന്ന അഗ്രിമ ഗ്രോബാഗുകളുടെ പ്രകാശനം വികാരി ജനറല്‍ മോണ്‍സിഞ്ഞോര്‍ ഡോക്ടര്‍ ജോസഫ് തടത്തില്‍ നിര്‍വഹിച്ചു. ജില്ലാ പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ സലോമി തോമസ്, പി എസ് ഡബ്ല്യു എസ് ഡയറക്ടര്‍ ഫാദര്‍ തോമസ് കിഴക്കേല്‍ പാലാ കൃഷി അസിസ്റ്റന്റ് ഡയറക്ടര്‍ ബിന്ദു കെ കെ,എന്നിവര്‍ പ്രസംഗിച്ചു 

പി എസ് ഡബ്ലിയു എസ് പി ആര്‍ഒ ഡാന്റിസ് കുനാനിക്കല്‍ ബ്രദര്‍ ജോസഫ് നെടുനിലം, പി വി ജോര്‍ജ് പുരയിടം  സിബി കണിയാമ്പടി, ആല്‍ബിന്‍ ജോസഫ്  സാജു വടക്കന്‍ ജോസ് നെല്ലിയാനി മെര്‍ലിന്‍ ജെയിംസ് ,മേഴ്‌സി ജോസഫ് ,ആലീസ് ജോര്‍ജ്, സില്‍വിയ തങ്കച്ചന്‍, ഷീല ബെന്നി, തെരേസ് അലക്‌സ് ജെസ്സി ജോസ്, ലിജി ജോണ്‍ എലിസബത്ത് സിബി, ജെയ്‌സി മാത്യു  ക്ലാരിസ് ചെറിയാന്‍ എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.

Spread the love

Leave a Reply

Your email address will not be published. Required fields are marked *

Translate »