May 31, 2020

സന്നദ്ധ രക്തദാനവുമായി മാധ്യമ പ്രവര്‍ത്തകരുടെ കൂട്ടായ്മ

‘കോവിഡ് 19’ കാലഘട്ടത്തില്‍ രക്തദാതാക്കളുടെ ബുദ്ധിമുട്ട് മനസ്സിലാക്കി വാര്‍ത്തകള്‍ കൊടുക്കുക മാത്രമല്ല പാലായിലെ മാധ്യമ പ്രവര്‍ത്തകര്‍ രക്തം ദാനം ചെയ്തും മാതൃകയായി. പാലാ ബ്ലഡ് ഫോറത്തിന്റെ സഹകരണത്തോടെ പാലാ കിസ്‌കോ മരിയന്‍ ബ്ലഡ് ബാങ്കിലാണ് മാധ്യമ പ്രവര്‍ത്തകരുടെസന്നദ്ധ രക്തദാന ക്യാമ്പ്  നടന്നത്. ജോസ്  കെ മാണി എം പിയും മാണി സി കാപ്പന്‍ എം എല്‍ എയും ചേര്‍ന്നാണ് രക്ത ദാന ക്യാമ്പ് ഉദ്ഘാടനം ചെയ്തത്.

കേരളത്തില്‍ തന്നെ ആദ്യമായിട്ടാണ് മാധ്യമ പ്രവര്‍ത്തകരുടേതായിട്ടുള്ള രക്തദാനമെന്നും ഈ മാതൃക വളരെ പ്രശംസനീയമാണെന്നും ജോസ് കെ മാണി എം പി പറഞ്ഞു. ഇപ്പോഴത്തെ സാഹചര്യത്തില്‍ ആരോഗ്യമേഖലയിലുള്ള പ്രവര്‍ത്തനങ്ങളില്‍ മാധ്യമ പ്രവര്‍ത്തകരുടെ പങ്ക് വിസ്മരിക്കാനാവാത്തതാണെന്ന് മാണി സി കാപ്പന്‍ എം എല്‍ എ പറഞ്ഞു.

പാലാ ബ്ലഡ് ഫോറം ജനറല്‍ കണ്‍വീനര്‍ ഷിബു തെക്കേമറ്റത്തിന്റെ നേത്യത്വത്തില്‍ നടന്ന ക്യാമ്പില്‍ ബിബിന്‍ മാടപ്പള്ളി (ദൃശ്യാ ചാനല്‍ ), സിനു (എ സി വി ചാനല്‍ ), ജോസഫ് വി ജെ (സ്റ്റാര്‍വിഷന്‍), ജസ്വില്‍ എന്നിവര്‍ രക്തം ദാനം ചെയ്തു.മരിയന്‍ ആശുപത്രി അഡ്മിനിസ്‌ട്രേറ്റര്‍ സി.ഷേര്‍ളി ജോസ് എഫ് സി സി, ജോണി പന്തപ്ലാക്കല്‍ (പ്രസ്സ് ക്ലബ്ബ് പ്രസിഡന്റ്), , റ്റി എന്‍ രാജന്‍ (സെക്രട്ടറി ), സിജി മേല്‍വട്ടം (മനോരമ), സുനില്‍ പാലാ (കേരളകൗമുദി), ഡോ.മാത്യു തോമസ്, ബ്ലഡ് ഫോറം സെക്രട്ടറി കെ ആര്‍ ബാബു, ഡയറക്ടര്‍ ബോര്‍ഡംഗം കെ ആര്‍ സൂരജ്, അനില്‍ സ്റ്റാര്‍വിഷന്‍, , പ്രിന്‍സ് (ബി എം ടി വി ), ജയ്‌സണ്‍ മുഞ്ഞനാട്ട്, പ്രശാന്ത്, സി.ബെന്‍സി എഫ് സി സി, സി.ഫെലിക്‌സ് എഫ് സി സി, സി.ജിന്‍സി എഫ് സി സി, സി.ആഗ്‌നസ്  എഫ് സി സി, എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.

ജില്ലയിലെ എല്ലാ ബ്ലഡ് ബാങ്കുകളിലും ജനമൈത്രി പോലീസിന്റെ നേതൃത്വത്തിലുള്ള പാലാ ബ്ലഡ് ഫോറം രക്തദാന ക്യാമ്പുകള്‍ സംഘടിപ്പിക്കുന്നുണ്ടെന്ന് ബ്ലഡ് ഫോറം ജനറല്‍ കണ്‍വീനര്‍ ഷിബു തെക്കേമറ്റം പറഞ്ഞു .ബ്ലഡ് ഫോറവുമായി ചേര്‍ന്ന് ക്യാമ്പുകള്‍ നടത്തുവാന്‍ തയാറായിട്ടുള്ള സംഘടനകള്‍ക്കും വ്യക്തികള്‍ക്കും 9447043388 എന്ന നമ്പരില്‍ ബന്ധപ്പെടാവുന്നതാണ്

Spread the love

Leave a Reply

Your email address will not be published. Required fields are marked *

Translate »