പ്പോഴും നഖം പൊട്ടിപ്പോകാറുണ്ടോ കൂടെ ഒരുന്മേഷക്കുറവും ക്ഷീണവും പേശീവേദനയുമൊക്കെ തോന്നാറുണ്ടോ, ഇത്തരം ലക്ഷണങ്ങളൊക്കെ ശരീരം കാണിക്കുന്നുണ്ടെങ്കില്‍ അതിനെ അവ​ഗണിക്കരുത്. നിങ്ങള്‍ക്ക് ഒരുപക്ഷേ കാത്സ്യക്കുറവുണ്ടായിരിക്കാം. കാത്സ്യക്കുറവിന്റെ ലക്ഷണങ്ങളാണിവയെല്ലാം.ശരീരത്തിനാവശ്യമായ പോഷകങ്ങള്‍ നമ്മള്‍ നേടുന്നത് ഭക്ഷണത്തിലൂടെയാണ്. നമ്മുടെ ഡയറ്റ് നമ്മുടെ ആരോഗ്യത്തെ നിര്‍ണയിക്കുന്നതില്‍ വലിയ പങ്ക് വഹിക്കും. കാത്സ്യം എന്നത് എല്ലുകളുടെയും പല്ലുകളുടെയും ആരോഗ്യത്തിന് വേണ്ട ഒരു ധാതുവാണ്. എല്ലിന്റെ ബലത്തിന് മാത്രമല്ല മസ്തിഷ്‌കം, എല്ലുകളോടുചേര്‍ന്നിരിക്കുന്ന പേശികള്‍ എന്നിവയുടെ പ്രവര്‍ത്തനങ്ങള്‍ക്കും കാത്സ്യം അത്യന്താപേക്ഷിതമായ ഒന്നാണ്. ഡയറ്റില്‍ ഉള്‍പ്പെടുത്തേണ്ട കാത്സ്യം അടങ്ങിയ ചില ഭക്ഷണങ്ങളെ അറിഞ്ഞിരിക്കാം.

ഇലക്കറികള്‍ ഡയറ്റില്‍ ഉള്‍പ്പെടുത്താന്‍ മടി കാണിക്കരുത്. പോഷകങ്ങള്‍ ധാരാളം അടങ്ങിയ ഇലക്കറികളില്‍ നിന്നും ശരീരത്തിന് ആവശ്യമായ കാത്സ്യം ലഭിക്കും. അതിനാല്‍ ചീര, ബ്രൊക്കോളി, മുരിങ്ങയില തുടങ്ങിയവയും പതിവായി കഴിക്കരുത്.മത്സ്യം കഴിക്കുന്നതും കാത്സ്യക്കുറവിനെ പരിഹരിക്കും. പ്രത്യേകിച്ച് സാല്‍മണ്‍ മത്സ്യം, മത്തി തുടങ്ങിയ മത്സ്യങ്ങളില്‍ കാത്സ്യം ധാരാളം അടങ്ങിയിട്ടുണ്ട്. കൂടാതെ വിറ്റാമിന്‍ ഡിയും ഒമേഗ 3 ഫാറ്റി ആസിഡും ഇവയില്‍ അടങ്ങിയിട്ടുണ്ട്. അതിനാല്‍ ഇവ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് എല്ലുകളുടെയും പല്ലുകളുടേയും ആരോഗ്യം മെച്ചപ്പെടുത്തും.

കാത്സ്യത്തിന്റെ മികച്ച ഉറവിടമാണ് പാല്‍. ഇതില്‍ കൊഴുപ്പും കുറവാണ്. അതിനാല്‍ കാത്സ്യത്തിന്റെ കുറവ് പരിഹരിക്കാനും എല്ലുകളുടെ ആരോഗ്യത്തിനും ഗുണം ചെയ്യും. അതിനാല്‍ പാല്‍ കുടിക്കുന്നത് നല്ലതാണ്.ബദാം കാത്സ്യത്തിന്റെ നല്ലൊരു സ്രോതസാണ്. ഒരു കപ്പ് ബദാമില്‍ 385 ഗ്രാം കാത്സ്യം അടങ്ങിയിരിക്കുന്നു. ഒരു ദിവസം ശരീരത്തിന് ആവശ്യമുള്ള കാത്സ്യത്തിന്റെ മൂന്നില്‍ ഒരുഭാഗത്തോളം വരുമിത്. അതിനാല്‍ പതിവായി ബദാം കഴിക്കുന്നത് കാത്സ്യത്തിന്റെ അഭാവത്തെ തടയാന്‍ സഹായിക്കും.ഡ്രൈഡ് ഫിഗ്‌സും കഴിക്കാന്‍ ശ്രദ്ധിക്കാം. അര കപ്പ് ഡ്രൈഡ് ഫിഗ്‌സില്‍ 120 മൈക്രോഗ്രാം കാത്സ്യം അടങ്ങിയിട്ടുണ്ട്. സ്മൂത്തികളും ഭക്ഷണത്തിലുമെല്ലാം ഇതുപയോഗിക്കാം. വിറ്റാമിന്‍ സി, കാത്സ്യം തുടങ്ങിയവ അടങ്ങിയതാണ് ഓറഞ്ച്. അതിനാല്‍ ഇവ കഴിക്കുന്നതും ശരീരത്തിന്റെ മൊത്തത്തിലുള്ള ആരോഗ്യത്തിന് നല്ലതാണ്.

ഈന്തപ്പഴവും കാത്സ്യക്കുറവ് പരിഹരിക്കാന്‍ സഹായിക്കും. 100 ഗ്രാം ഈന്തപ്പഴത്തില്‍ 64 മില്ലിഗ്രാം കാത്സ്യം അടങ്ങിയിട്ടുണ്ട്. യോഗട്ടും പതിവായി കഴിക്കാം. കൊഴുപ്പ് കുറഞ്ഞ യോഗട്ടില്‍ ഉയര്‍ന്ന തോതിലാണ് കാത്സ്യം അടങ്ങിയിരിക്കുന്നത്.ചിയാ വിത്തുകളിലും കാത്സ്യം ധാരാളം അടങ്ങിയിട്ടുണ്ട്. അതിനാല്‍ കാത്സ്യക്കുറവ് പരിഹരിക്കാന്‍ അവ സഹായിക്കും.ബീന്‍സും പതിവായി കഴിക്കണം. കാരണം ഇതില്‍ ഫൈബര്‍, പ്രോട്ടീന്‍, കാത്സ്യം തുടങ്ങിയവ ഇവയില്‍ ധാരാളമായി അടങ്ങിയിട്ടുണ്ട്. അതിനാല്‍ സോയ ബീന്‍സ്, ഗ്രീന്‍ ബീന്‍സ് തുടങ്ങിയവ ഡയറ്റില്‍ ഉള്‍പ്പെടുത്തണം.

(ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ഭക്ഷണക്രമത്തില്‍ മാറ്റം വരുത്തുക)

LEAVE A REPLY

Please enter your comment!
Please enter your name here