എരുമേലി :എരുമേലിയുടെ പുതിയ പഞ്ചായത്ത്‌ പ്രസിഡന്റ് ആരെന്ന് ഇന്നറിയാം .യൂ ഡി എഫിലെ പ്രസിഡന്റ് സുബി സണ്ണി രാജിവെച്ചതിനെ തുടർന്ന് തെരഞ്ഞെടുപ്പ് ഇന്നാണ് . 23 അംഗങ്ങളിൽ ഒരു സ്വതന്ത്രൻ ഉൾപ്പടെ 12 പേരുള്ള കോൺഗ്രസിനാണ് നിലവിൽ ഭൂരിപക്ഷം. ഇടതുപക്ഷത്ത് സിപിഎം പത്ത്, സിപിഐ ഒന്ന് എന്നിങ്ങനെ 11 പേരാണ് അംഗങ്ങൾ. കോൺഗ്രസ്‌ ധാരണ പ്രകാരം സുബി രാജി വെച്ചതിനെ തുടർന്ന് ഇനിയുള്ള ആറ് മാസം വീതം കോൺഗ്രസിലെ തന്നെ ഉമ്മിക്കുപ്പ വാർഡ് അംഗം ജിജിമോൾ സജി, പൊരിയന്മല വാർഡ് അംഗം ലിസി സജി എന്നിവർക്കും തുടർന്നുള്ള കാലം ഒഴക്കനാട് വാർഡ് അംഗം അനിതയെയുമാണ് നേതൃത്വം തീരുമാനിച്ചിരിക്കുന്നത്. രാവിലെ 11 ന് പഞ്ചായത്ത്‌ ഹാളിൽ ആണ് തെരഞ്ഞെടുപ്പ്. ആദ്യം അസാധു വോട്ട് മൂലം കോൺഗ്രസിന് ഭരണം നഷ്‌ടപ്പെടുകയും തുടർന്ന് അവിശ്വാസ പ്രമേയത്തിലൂടെ ഇടതുപക്ഷത്ത് നിന്നും കോൺഗ്രസ്‌ ഭരണം പിടിക്കുകയായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here