മുൻ ‍എംഎൽഎയും കോൺഗ്രസ് നേതാവുമായ പുനലൂർ മധു അന്തരിച്ചു

തിരുവനന്തപുരം∙:മുൻ എംഎൽഎയും കോൺഗ്രസ് നേതാവുമായ പുനലൂർ മധു (66) അന്തരിച്ചു. ഭാര്യ: കമല. മകൻ: മനീഷ് വിഷ്ണു. മരുമകൾ: ദേവി ജയലക്ഷ്മി. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. 1991ലെ തിരഞ്ഞെടുപ്പിൽ ഇടതുപക്ഷത്തിന്റെ ഉരുക്കുകോട്ടയായ പുനലൂരിൽ സി.പി.ഐയുടെ മുല്ലക്കര രത്നാകരനെ 1312 വോട്ടുകൾക്ക് പരാജയപ്പെടുത്തി നിയമസഭാംഗമായി. 1996ൽ വീണ്ടും മത്സരിച്ചെങ്കിലും സി.പി.ഐയുടെ പി.കെ ശ്രീനിവാസനോട് പരാജയപ്പെട്ടു. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പു കാലത്ത് കൊല്ലം ഡി.സി.സി പ്രസിഡന്റിന്റെ താത്കാലിക ചുമതലയും വഹിച്ചിരുന്നു. മുൻ യൂത്ത് കോൺഗ്രസ്‌ സംസ്‌ഥാന ജനറൽ സെക്രട്ടറി,കെ.എസ്.യു സംസ്ഥാന പ്രസിഡന്റ്, ഓയിൽ പാം ഇന്ത്യ ഡയറക്ടർ ദേവസ്വം ബോർഡ് മുൻ അംഗം എന്നീ ചുമതലകൾ വഹിച്ചു. കെപിസിസി ഭാരവാഹിയുമായിരുന്നു.ഇന്നുരാവിലെ 10 മുതൽ പുനലൂർ രാജീവ് ഭവനിൽ പൊതുദർശനത്തിനുശേഷം വൈകിട്ട് 5ന് വീട്ടുവളപ്പിൽ സംസ്കാരം

Spread the love

Leave a Reply

Your email address will not be published.

Translate »