മൂന്നാംവട്ടവും കാനം രാജേന്ദ്രൻ സിപിഐ സംസ്ഥാന സെക്രട്ടറി
തിരുവനന്തപുരം:സിപിഐ സംസ്ഥാന സെക്രട്ടറിയായി കാനം രാജേന്ദ്രനെ തിരഞ്ഞെടുത്തു. മൂന്നാം തവണയാണ് കാനം തിരഞ്ഞെടുക്കപ്പെടുന്നത്. ഐകകണ്ഠ്യേനയാണ് കാനം പദവിയിൽ എത്തുന്നത്.അതേസമയം, പ്രായപരിധി കടന്നതിനാല്‍ സി.ദിവാകരന് പിന്നാലെ കെ.ഇ.ഇസ്മായിലും സംസ്ഥാന കൗണ്‍സിലില്‍ നിന്ന് പുറത്തായി. പീരുമേട് എംഎല്‍എ വാഴൂര്‍ സോമനും സംസ്ഥാന കൗണ്‍സിലില്‍ ഇല്ല. ഇ.എസ്.ബിജിമോളെയും സംസ്ഥാന കൗണ്‍സിലില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. സമ്മേളനത്തിനിടെ കെ.ഇ ഇസ്മായില്‍ വികാരഭരിതനായി. കോട്ടയം സമ്മേളനത്തിൽ സി.കെ.ചന്ദ്രപ്പന് പിൻഗാമിയായാണ് കാനം സെക്രട്ടറിയായത്. മൂന്നൂ തവണയാണ് ഒരാൾക്ക് സെക്രട്ടറിയാകാൻ സാധിക്കുക. 96 അംഗം കൗൺസിൽ 101 ആക്കി ഉയർത്തിയപ്പോൾ തന്നെ കാനം മേൽക്കൈ നേടിയിരുന്നു. ഈ സാഹചര്യത്തിലാണ് മത്സരം ഒഴിവാക്കപ്പെട്ടത്.