മുണ്ടക്കയം കല്ലേ പാലം വീതി കുട്ടി, കാൽനട പാലം നിർമ്മിക്കണo

മുണ്ടക്കയം:കോട്ടയം – ഇടുക്കി ജില്ലകളെ തമ്മിൽ ബൻധിപ്പിക്കുന്ന ദേശീയ പാത 183 ലെ മുണ്ടക്കയം കല്ലേ പാലം വീതി കൂട്ടുകയും പാതയുടെ ഇരുവശവും കാൽ നടയാത്രക്കാർക്കാവശ്യമായ നടപ്പാലം നിർമ്മിക്കുകയും വേണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.

പതിറ്റാണ്ടുകൾ പഴക്കമുള്ള ഈ പാലത്തിലൂടെ ഇരു വശ ത്തേക്കുമുള്ള വാഹനങ്ങൾ ഒന്നിച്ചു വരുമ്പോൾ സ്കൂൾ കുട്ടികൾ അടക്കമുള്ള കാൽനടയാത്രക്കാർ കൈവരികളോട് ചേർന്ന് അമരേണ്ട സ്ഥിതിയാണ് വാട്ടർ അതോറിട്ടിയുടേയും ബി എസ് എൻ എല്ലിന്റേയും പൈപ്പുകൾ പുറത്തേക്ക് തള്ളി നിൽക്കുന്നതും വലിയ ബുദ്ധിമുട്ട് സൃഷ് ടി ക്കുന്നുണ്ട്. ഇരു വശത്തേക്കും വാഹനങ്ങൾ വരുന്നതോടെ കാർ നട യാത്രക്കാർ ഇതിനു മുകളിേലേക്കു വലിഞ്ഞു കയണ്ടേ സ്ഥിതിയാണ്. ഇടയ്ക്ക്ടെ പൈപ്പ് ലൈനുകൾ പൊട്ടുകയും പതിവാണ് പാലത്തിന്റെ ഇരുവശത്തു o കാടുകൾ വളർന്നു നിൽക്കുക പതിവുകാഴ്ചയാണ്. പൂഞ്ഞാർ – പീരുമേട് നിയോജക മണ്ഡലങ്ങളിലാണ് ഈ പാലം . റോഡിനിരുവശവും കാൽനടയാത്രക്കാർക്  സഞ്ചരിക്കുവാൻ കാൽനട പാലം നിർമ്മിച്ചാൽ പ്രശ്നത്തിന് അല്പമെങ്കിലും ആശ്വാസമാകും.

Spread the love

Leave a Reply

Your email address will not be published.

Translate »