ന്യൂ​ഡ​ൽ​ഹി: 19കി​ലോ വാ​ണി​ജ്യ സി​ലി​ണ്ട​റി​ന് 23.50 രൂ​പ​യു​ടെ വ​ർ​ധ​ന​യാ​ണ് വ​രു​ത്തി​യി​രി​ക്കു​ന്ന​ത്. അ​തേ​സ​മ​യം, ഗാ​ർ​ഹി​ക പാ​ച​ക​വാ​ത​ക സി​ലി​ണ്ട​റി​ന്‍റെ വി​ല​യി​ൽ മാ​റ്റം വ​രു​ത്തി​യി​ട്ടി​ല്ല.പു​തി​യ നി​ര​ക്ക് അ​നു​സ​രി​ച്ച് ഡ​ൽ​ഹി​യി​ൽ 19 കി​ലോ വാ​ണി​ജ്യ പാ​ച​ക വാ​ത​ക സി​ലി​ണ്ട​റി​ന് 1795 രൂ​പ​യാ​യി. അ​തേ​സ​മ​യം കോ​ൽ​ക്ക​ത്ത​യി​ൽ 1911 രൂ​പ​യാ​യി. മും​ബൈ​യി​ൽ വാ​ണി​ജ്യ സി​ലി​ണ്ട​റി​ന്‍റെ നി​ര​ക്ക് 1749 രൂ​പ​യാ​യ​പ്പോ​ൾ ചെ​ന്നൈ​യി​ൽ 1960.50 രൂ​പ​യാ​യി.എ​ല്ലാ മാ​സ​വും ഒ​ന്നാം തീ​യ​തി​യാ​ണ് എ​ണ്ണ ക​മ്പ​നി​ക​ൾ പാ​ച​ക​വാ​ത​ക സി​ലി​ണ്ട​റി​ന്‍റെ വി​ല​യി​ൽ മാ​റ്റം വ​രു​ത്തു​ന്ന​ത്. തു​ട​ർ​ച്ച​യാ​യ ര​ണ്ടാം മാ​സ​മാ​ണ് വി​ല വ​ർ​ധി​പ്പി​ക്കു​ന്ന​ത്. ഫെ​ബ്രു​വ​രി​യി​ൽ 15 രൂ​പ വ​ർ​ധി​പ്പി​ച്ചി​രു​ന്നു.

LEAVE A REPLY

Please enter your comment!
Please enter your name here