മലപ്പുറം വഴിക്കടവില്‍ വന്‍ കഞ്ചാവ് വേട്ട; കാറില്‍ കടത്തിയ 130 കിലോ കഞ്ചാവുമായി അഞ്ചുപേര്‍ പിടിയില്‍

മലപ്പുറം: നിലമ്പൂര്‍ വഴിക്കടവില്‍ 130 കിലോ കഞ്ചാവുമായി അഞ്ചംഗസംഘം പിടിയില്‍. കൊണ്ടോട്ടി സ്വദേശികളായ നവാസ് ഷെരീഫ്, മുഹമ്മദ് ഷഫീഖ്, അബ്ദുള്‍ സഹദ്, ബാലുശ്ശേരി സ്വദേശി അമല്‍, പത്തനംതിട്ട സ്വദേശി ഷഹദ് എന്നിവരാണ് പിടിയിലായത്. കാറില്‍ കഞ്ചാവ് കടത്തിയ സംഘത്തെ വഴിക്കടവ് എക്‌സൈസ് ചെക്‌പോസ്റ്റിലെ പരിശോധനയ്ക്കിടെയാണ് പിടികൂടിയത്.സുഹൃത്തുക്കളായ പ്രതികള്‍ ആന്ധ്രയില്‍നിന്നാണ് കഞ്ചാവ് എത്തിച്ചതെന്ന് എക്‌സൈസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. വാടകയ്‌ക്കെടുത്ത കാറിലാണ് ഇവര്‍ ആന്ധ്രയിലേക്ക് പോയത്. തുടര്‍ന്ന് വന്‍തോതില്‍ കഞ്ചാവ് ശേഖരിച്ച് മഞ്ചേരിയിലേക്ക് കൊണ്ടുവരികയായിരുന്നു. മഞ്ചേരിയിലും പരിസരപ്രദേശങ്ങളിലും വില്‍പ്പന നടത്താനായിരുന്നു പ്രതികള്‍ പദ്ധതിയിട്ടിരുന്നതെന്നും പിടികൂടിയ കഞ്ചാവിന് അരക്കോടിയിലധികം രൂപ വിലവരുമെന്നും എക്‌സൈസ് അറിയിച്ചു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *

Translate »