101 ആം വയസിലും ദേശസ്നേഹത്തോടെ ഗാന്ധിത്തൊപ്പിയുടെ ഓർമ്മകൾ കുട്ടികളോട് പങ്കുവച്ച് അബ്‌ദുൾകരിം മൗലവി


എരുമേലി : സ്വാതന്ത്ര്യത്തിന്റെ 75 ആം വാർഷികത്തോടനുബന്ധിച്ച് തന്നെ ആദരിക്കാനെത്തിയ വാവർസ്കൂളിലെ കുട്ടികളോട് ഗാന്ധിത്തൊപ്പിയുടെ ഓർമ്മകൾ പങ്കുവച്ച് 101 ആം വയസിൽ എരുമേലി നൈനാർ പള്ളി ചീഫ് ഇമാം ടി എസ് അബ്ദുൽ കരീം മൗലവി .മതപഠനത്തിനു പോകുന്നതിനുമുമ്പ് ഗാന്ധിത്തൊപ്പി സ്ഥിരമായി അണിയുമായിരുന്നു ,സ്വാതന്ത്ര്യദിനഘോഷയാത്രയിൽ പങ്കെടുക്കുമായിരുന്നു .സ്വാതന്ത്ര്യത്തിനു മുമ്പ് രാജ്യം ദുരിതത്തിലായിരുന്നു ,സ്വാതന്ത്ര്യത്തിനു ശേഷം എല്ലാ മേഖലകളിലും ഭാരതം പുരോഗതിയിലേക്കുയർന്നു .ദേശസ്നേഹത്തിന്റെ കാവലാളായി സമാധാന ദൂതനായി വെണ്മയുടെ വെള്ള വസ്ത്രധാരിയായി ഇപ്പോഴും നാടിനെ നയിക്കുന്ന അദ്ദേഹത്തിന്റെ വാക്കുകൾ സാകൂതം കുട്ടികൾ ശ്രദ്ധിച്ചിരുന്നു.സ്കൂൾ കുട്ടികളുടെ ചോദ്യങ്ങൾക്ക് അദ്ദേഹം ഉത്തരങ്ങൾ പറഞ്ഞു .വാവർ സ്കൂളിന്റെ സ്ഥാപനത്തെക്കുറിച്ചും അദ്ദേഹം പറഞ്ഞു.സ്കൂൾ മാനേജ്മെന്റും അധ്യാപകരും സംയുക്തമായി സ്വാതന്ത്ര്യദിനത്തോടനുമ്പന്ധിച്ച് മൗലവിലെ ആദരിക്കുവാനും മൊമെന്റോ നൽകുവാനും കുട്ടികളുമായി വീട്ടിൽ ഇന്ന് എത്തുകയായിരുന്നു .സ്കൂൾ മാനേജരും ജമാ അത് പ്രസിഡന്റുമായ പി എ ഇർഷാദ് ,ജമാ അത്ത് സെക്രട്ടറി സി എ എം കരിം ,ട്രെഷറർ സി യൂ അബ്ദുൾകരിം ,സ്കൂൾ ഹെഡ്മിസ്ട്രസ് ഫൗസിയ ബീവി ,സ്റ്റാഫ് ഷെഫീർ ഖാൻ ,എം എ ഷാജി എന്നിവരും അധ്യാപരും നിരവധി വിദ്യാർത്ഥികളും പങ്കെടുത്തു .സ്കൂൾ മാനേജരും ജമാ അത് പ്രസിഡന്റുമായ പി എ ഇർഷാദ് അബ്‌ദുൾകരീം മൗലവിലെ പൊന്നാട അണിയിച്ച് ആദരിച്ചു .സ്കൂൾ ഹെഡ്മിസ്ട്രസ് ഫൗസിയ ബീവി വാവർ സ്കൂളിന് വേണ്ടി മൊമെന്റോ സമർപ്പിച്ചു .
