May 25, 2020

സാ​ന്പ​ത്തി​ക പാ​ക്കേ​ജ് സ​മൂ​ഹ​ത്തി​ന്‍റെ സ​മ​ഗ്ര​വി​ക​സ​ന​ത്തി​ന്: നി​ർ​മ​ല സീ​താ​രാ​മ​ൻ

20 ല​ക്ഷം കോ​ടി​യു​ടെ പാ​ക്കേ​ജ് സ​മൂ​ഹ​ത്തി​ന്‍റെ സ​മ​ഗ്ര​വി​ക​സ​ന​ത്തി​നെ​ന്ന് ധ​ന​മ​ന്ത്രി നി​ർ​മ​ല സീ​താ​രാ​മ​ൻ. സ്വയംപര്യാപ്ത, സ്വയം ആർജ്ജിത ഭാരതമാണ് ലക്ഷ്യം. ആ​ഴ​ത്തി​ലു​ള്ള പ​ഠ​ന​ത്തി​നു​ശേ​ഷ​മാ​ണ് സാന്പത്തിക പാക്കേജ് തയാറാക്കിയതെന്നും ധ​ന​മ​ന്ത്രി മാ​ധ്യ​മ​ങ്ങ​ളോ​ട് പ​റ​ഞ്ഞു.20 ല​ക്ഷം കോ​ടി​യു​ടെ സാ​ന്പ​ത്തി​ക പാ​ക്കേ​ജാ​ണ് പ്ര​ധാ​ന​മ​ന്ത്രി ചൊവ്വാഴ്ച രാ​ജ്യ​ത്തെ അ​ഭി​സം​ബോ​ധ​ന ചെ​യ്ത് പ്ര​ഖ്യാ​പി​ച്ച​ത്. ആ​ത്മ​നി​ർ​ഭ​ർ ഭാ​ര​ത് അ​ഭി​യാ​ൻ എ​ന്ന പേ​രിലായി​രി​ക്കും ഈ ​പാ​ക്കേ​ജ് അ​റി​യ​പ്പെ​ടു​ന്ന​ത്. ക​ർ​ഷ​ക​ർ, തൊ​ഴി​ലാ​ളി​ക​ൾ, ഇ​ട​ത്ത​ര​ക്കാ​ർ, മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ൾ, വ്യ​വ​സാ​യി​ക​ൾ തു​ട​ങ്ങി എ​ല്ലാ​വ​ർ​ക്കും ഗു​ണ​ക​ര​മാ​കു​ന്ന പാ​ക്കേ​ജാ​ണ് ഇ​തെ​ന്ന് പ്ര​ധാ​ന​മ​ന്ത്രി സൂ​ച​ന ന​ൽ​കി​യി​രു​ന്നു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *

Translate »