ന്യൂഡൽഹി: മദ്യനയക്കേസില്‍ ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന് വീണ്ടും ഇഡി നോട്ടീസ്. മാര്‍ച്ച് നാലിന് ഹാജരാകണം എന്നാവശ്യപ്പെട്ടാണ് നോട്ടീസ്. എട്ടാം തവണയാണ് തുടര്‍ച്ചയായ ഇഡിയുടെ നോട്ടീസ്. വിഷയം കോടതിയുടെ പരിഗണനയിലാണെന്ന് ചൂണ്ടിക്കാട്ടി ഏഴ് തവണയും കെജ്‌രിവാള്‍ ഹാജരായിരുന്നില്ല.കേന്ദ്ര അന്വേഷണ ഏജന്‍സിയെ ഉപയോഗിച്ച് ബിജെപി സര്‍ക്കാര്‍ രാഷ്ട്രീയമായി വേട്ടയാടുകയാണെന്നും ലോക്‌സഭാ തെരഞ്ഞെടിപ്പില്‍ ഇന്ത്യാ സഖ്യവുമായി മുന്നോട്ടുപോകുമെന്നും ആം ആദ്മി പ്രതികരിച്ചു. സമന്‍സ് തുടര്‍ച്ചയായി ഒഴിവാക്കുകയാണെന്ന് ചൂണ്ടിക്കാട്ടി ഇഡി ദില്ലിയിലെ റോസ് അവന്യൂ കോടതിയെ സമീപിച്ചിരുന്നു. മാര്‍ച്ച് 16 വരെ കേസില്‍ നേരിട്ട് ഹാജരാകുന്നതില്‍ നിന്ന് കെജ്‌രിവാളിന് കോടതി ഇളവ് അനുവദിച്ചിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here