പുതിയ റേഷൻ കാർഡിന് അപേക്ഷിക്കാൻ ആവശ്യമുള്ള രേഖകൾ

പുതിയ റേഷൻ കാർഡിന് അപേക്ഷിക്കാൻ ആവശ്യമുള്ള രേഖകൾ ഏതൊക്കെയെന്നത് സംബന്ധിച്ച് ഉത്തരവിറങ്ങി. രേഖകൾ ഏതൊക്കെയായാണെന്നുള്ളത് ചുവടെ…

 1. കുടുംബത്തിന്റെ വരുമാന സർട്ടിഫിക്കറ്റ്.
  (വില്ലജ് ഓഫീസിൽ നിന്നും ഓൺലൈൻ വഴി അപേക്ഷിച്ചാൽ ലഭിക്കും. )
 2. റെസിഡൻസ്/താമസ സർട്ടിഫിക്കറ്റ്.
  (പഞ്ചായത്ത്‌/മുനിസിപ്പാലിറ്റിയിൽ നിന്നും നേരിട്ട്)
 3. ഉടമസ്ഥയാകാൻ ഉള്ള ആളുടെ കളർ ഫോട്ടോ ഒരെണ്ണം.
 4. നിലവിൽ പേരുള്ള റേഷൻ കാർഡിന്റെ കോപ്പി/ മറ്റു താലൂക്കിലെ കാർഡിൽ ഉൾപ്പെട്ടവരാണെങ്കിൽ ആ താലൂക്കിൽ നിന്നും ലഭിക്കുന്ന ട്രാൻസ്ഫർ സർട്ടിഫിക്കറ്റ്. പുതുതായി ചേർക്കുന്ന കുട്ടികളുടെ ജനന സർട്ടിഫിക്കറ്റ്.
 5. അംഗങ്ങൾ ആവുന്ന എല്ലാവരുടെയും ആധാർ കാർഡ്.
 6. വീടിന്റെ ഇലക്ട്രിസിറ്റി കൺസ്യൂമർ നമ്പർ.
 7. വീട്ടിലെ ഗ്യാസ് കണക്ഷൻ കൺസ്യൂമർ നമ്പർ (ഉണ്ടെങ്കിൽ)
 8. വീട്ടിലെ ഒരാളുടെ മൊബൈൽ നമ്പർ ( സ്ഥിരമായി ഉപയോഗിക്കുന്നത്).
 9. റേഷൻ കട നമ്പർ.
 10. താമസിക്കുന്ന വീടിന്റെ മൊത്തം വിസ്തീർണ്ണം & കുടുംബം കൈവശം വെച്ചിരിക്കുന്ന ഭൂമിയുടെ മൊത്തം വിസ്തീർണ്ണം.
 11. ഉടമയുടെ ബാങ്ക് പാസ്ബുക്ക്.

💫 ⭕ ഇതിൽ ഏറ്റവും ആദ്യം ചെയ്യേണ്ടത് റസിഡൻസ് സർട്ടിഫിക്കറ്റ്,വരുമാന സർട്ടിഫിക്കറ്റ് എന്നിവ വാങ്ങുകയാണ്.

💫 ഇൻകം ടാക്‌സ് അടക്കുന്നവർക്ക് അതിന്റെ കോപ്പി ഉണ്ടെങ്കിൽ അത് സമർപ്പിക്കാം.

Spread the love

Leave a Reply

Your email address will not be published. Required fields are marked *

Translate »