July 9, 2020

ചെറുകിട കർഷകർക്ക് 2000 രൂപ വീതം വർഷത്തിൽ 6000 രൂപ ലഭിക്കുന്ന പ്രധാനമന്ത്രി കിസാൻ പദ്ധതിയിൽ ചേരാൻ അപേക്ഷ

ചെറുകിട കർഷകർക്ക് 2000 രൂപ വീതം വർഷത്തിൽ 6000 രൂപ ലഭിക്കുന്ന പ്രധാനമന്ത്രി കിസാൻ പദ്ധതിയിൽ ചേരാൻ ഇപ്പോൾ അക്ഷയകേന്ദ്രം വഴി അപേക്ഷ സമർപ്പിക്കാവുന്നതാണ്.

കിസാൻ പദ്ധതിയിൽ ഇതുവരെ അപേക്ഷിക്കാത്ത ചെറുകിട നാമമാത്ര കർഷകരാണ് അക്ഷയ കേന്ദ്രം വഴി അപേക്ഷ സമർപ്പിക്കേണ്ടത്.

നേരത്തെ കൃഷിഭവനിൽ അപേക്ഷ സമർപ്പിച്ചവർ ഇനിയും സമർപ്പിക്കേണ്ടതില്ല.

നേരത്തെ കൃഷിഭവനിൽ അപേക്ഷിച്ചവർക്ക് ഇനിയും ആനുകൂല്യം ലഭിച്ചിട്ടില്ല എങ്കിൽ ആധാർ നമ്പർ സഹിതം കൃഷിഭവനിൽ ഹാജരാക്കേണ്ടതാണ്.

പുതുതായി അപേക്ഷ സമർപ്പിക്കുമ്പോൾ ഹാജരാക്കേണ്ട രേഖകൾ ചുവടെ.

🔹. നികുതി രസീതി (2018-19, 2019-20)
🔹റേഷൻ കാർഡിന്റെ കോപ്പി
🔹ആധാർ കാർഡിൻ്റെ കോപ്പി
🔹ബാങ്ക് പാസ്സ് ബുക്ക്
🔹 അപേക്ഷകർ സ്വന്തമായോ പാട്ടത്തിനോ കൃഷി ചെയ്യുന്നവരായിരിക്കണം
🔹 ഒരുകുടുംബത്തിന് ഒരു അപേക്ഷയേ പാടുള്ളൂ…

അപേക്ഷിക്കാൻ അർഹരല്ലാത്തവരുടെ പട്ടിക ചുവടെ…

🔹 കുടുംബാംഗങ്ങളിൽ ആർക്കെങ്കിലും കേന്ദ്ര സർക്കാർ / സംസ്ഥാന സർക്കാർ ജോലിയുള്ളവർ
🔹 5.00 ഏക്കറിലധികം ഭൂമി ഉള്ളവർ (കുടുംബത്തിന്)
🔹 പെൻഷനേഴ്സ്
🔹 ഇൻകം ടാക്സ് അടക്കുന്നവർ.

കൂടുതൽ വിവരങ്ങൾക്ക് തൊട്ടടുത്ത കൃഷി ഭവനിലോ അക്ഷയ കേന്ദ്രത്തിലോ ബന്ധപ്പെട്ടാൽ മതി.

Spread the love

Leave a Reply

Your email address will not be published. Required fields are marked *

Translate »
error: Content is protected !!