എരുമേലി അസംപ്ഷൻ ഫൊറോനാപ്പള്ളിയിൽ ദുക്റാന ദിനാചരണവും സൺഡേസ്കൂൾ വാർഷികവും

എരുമേലി :വിശ്വാസം പകർന്നുകൊടുത്ത് ഏഴര സമൂഹങ്ങൾക്ക് രൂപം നൽകുകയായിരുന്നു മാർ തോമാ ശ്ലീഹായെന്ന് എരുമേലി ഫൊറോനാ വികാരി റെവ .ഫാ. വർഗീസ് പുതുപ്പറമ്പിൽ .എരുമേലി അസംപ്ഷൻ ഫൊറോനാപ്പള്ളിയിൽ ദുക്റാന ദിനാചരണവും സൺഡേസ്കൂൾ വാർഷികവും ഉദ്‌ഘാടനം ചെയ്തു സന്ദേശം നൽകുകയായിരുന്നു അദ്ദേഹം. ഉത്ഥിതനായ .ക്രിസ്തുവിനെ തിരിച്ചറിയുകയും ആ വിശ്വാസദീപം മറ്റുള്ളവരിലേക്ക് പകർന്നുനല്കുകയും ചെയ്യുകയായിരുന്നു മാർത്തോമ്മാ ശ്ലീഹ ചെയ്തതെന്ന് അസി .വികാരി ഫാ .സുബിൻ പാലമറ്റം പറഞ്ഞു .കാലം കാലത്തിനായി കരുതിവച്ച ഒരു സുകൃതമാണ് വി .തോമ ശ്ലീഹായെന്ന് റവ .സി .റ്റെസ് മരിയ എഫ് സി സി അഭിപ്രായപ്പെട്ടു .സൺഡേ സ്കൂൾ ഹെഡ്മാസ്റ്റർ ജോസഫ് മാണി വഴക്കപ്പാറ ,ബെന്നി കൊച്ചുകരിമ്പനാൽ ,ജസ്റ്റിൻ കൈപ്പള്ളി ,ജോസ് കൈപ്പള്ളി എന്നിവർ നേത്രത്വം നൽകി .സൺഡേ സ്കൂൾ കുട്ടികളുടെ വിവിധ കലാപരിപാടികളും ഉണ്ടായിരുന്നു .തോമസ് നാമധാരികൾക്ക് സമ്മാനങ്ങൾ നൽകി ആദരിച്ചു .തോമാസ്ലീഹായെക്കുറിച്ചുള്ള ഡോക്ക്യൂമെന്ററിയും പ്രദർശിപ്പിച്ചു .

Spread the love

Leave a Reply

Your email address will not be published. Required fields are marked *

Translate »