അ​ൽ​ഫോ​ൻ​സാ തി​രു​നാ​ളി​നാ​യി ഭ​ര​ണ​ങ്ങാ​നം ഒ​രു​ങ്ങു​ന്നു,19 മു​​ത​​ൽ 28 വ​​രെ​​യാ​​ണ് തി​​രു​​നാ​​ൾ

കോ​​ട്ട​​യം: ഭാ​​ര​​ത​​ത്തി​​ന്‍റെ ലി​​സ്യു​​വാ​​യ ഭ​​ര​​ണ​​ങ്ങാ​​നം അ​​ൽ​​ഫോ​​ൻ​​സാ തി​​രു​​നാ​​ളി​​നാ​​യി ഒ​​രു​​ങ്ങു​​ന്നു. വി​​ശു​​ദ്ധ അ​​ൽ​​ഫോ​​ൻ​​സാ തീ​​ർ​​ഥാ​​ട​​ന കേ​​ന്ദ്ര​​ത്തി​​ൽ 19 മു​​ത​​ൽ 28 വ​​രെ​​യാ​​ണ് തി​​രു​​നാ​​ൾ. തി​​രു​​നാ​​ൾ ദി​​ന​​ങ്ങ​​ൾ അ​​ടു​​ത്ത​​തോ​​ടെ വി​​ശു​​ദ്ധ​​യു​​ടെ ക​​ബ​​റി​​ടം സ​​ന്ദ​​ർ​​ശി​​ക്കു​​ന്ന​​തി​​നും പ്രാ​​ർ​​ഥി​​ക്കു​​ന്ന​​തി​​നു​​മാ​​യി നി​​ര​​വ​​ധി വി​​ശ്വാ​​സി​​ക​​ളാ​​ണ് ഭ​​ര​​ണ​​ങ്ങാ​​ന​​ത്തെ​​ത്തു​​ന്ന​​ത്.

കോ​​വി​​ഡ് മ​​ഹാ​​മാ​​രി​​യെ​​ത്തു​​ട​​ർ​​ന്ന് ക​​ഴി​​ഞ്ഞ ര​​ണ്ടു വ​​ർ​​ഷ​​ങ്ങ​​ളി​​ലും ആ​​ൾ​​ക്കൂ​​ട്ടം ഒ​​ഴി​​വാ​​ക്കി​​യു​​ള്ള തി​​രു​​നാ​​ൾ ആ​​ഘോ​​ഷ​​മാ​​ണ് ന​​ട​​ന്നി​​രു​​ന്ന​​ത്. കോ​​വി​​ഡ് നി​​യ​​ന്ത്ര​​ണ​​ങ്ങ​​ൾ മാ​​റി​​യ​​തോ​​ടെ കേ​​ര​​ള​​ത്തി​​ന​​ക​​ത്ത നി​​ന്നു മാ​​ത്ര​​മ​​ല്ല ത​​മി​​ഴ്നാ​​ട്, ക​​ർ​​ണാ​​ട​​ക, ആ​​ന്ധ്രാ തു​​ട​​ങ്ങി​​യ സം​​സ്ഥാ​​ന​​ങ്ങ​​ളി​​ൽ​​നി​​ന്നും തീ​​ർ​​ഥാ​​ട​​ക​​ർ എ​​ത്തു​​ന്നു​​ണ്ട്. തി​​രു​​നാ​​ളി​​ന്‍റെ ഒ​​രു​​ക്ക​​ങ്ങ​​ൾ പൂ​​ർ​​ത്തി​​യാ​​യി വ​​രു​​ന്നെ​​ന്നും തീ​​ർ​​ഥാ​​ട​​ക​​ർ​​ക്ക് ഇ​​ത്ത​​വ​​ണ വി​​പു​​ല​​മാ​​യ ക്ര​​മീ​​ക​​ര​​ണ​​ങ്ങ​​ളാ​​ണ് ഒ​​രു​​ക്കി​​യി​​രി​​ക്കു​​ന്ന​​തെ​​ന്നും തീ​​ർ​​ഥാ​​ട​​ന കേ​​ന്ദ്രം റെ​​ക്ട​​ർ ഫാ. ​​ജോ​​സ​​ഫ് വ​​ള്ളോം​​പു​​ര​​യി​​ട​​ത്തി​​ൽ അ​​റി​​യി​​ച്ചു.

എ​​ല്ലാ ദി​​വ​​സ​​വും ജ​​പ​​മാ​​ല പ്ര​​ദ​​ക്ഷി​​ണം

ശ​​നി​​യാ​​ഴ്ച​​ക​​ളി​​ൽ തീ​​ർ​​ഥാ​​ട​​ന കേ​​ന്ദ്ര​​ത്തി​​ൽ ന​​ട​​ന്നു​​വ​​രു​​ന്ന ജ​​പ​​മാ​​ല പ്ര​​ദ​​ക്ഷി​​ണം തി​​രു​​നാ​​ൾ കൊ​​ടി​​യേ​​റു​​ന്ന 19 മു​​ത​​ൽ 27 വ​​രെ എ​​ല്ലാ ദി​​വ​​സ​​വും ഉ​​ണ്ടാ​​യി​​രി​​ക്കും. വൈ​​കു​​ന്നേ​​രം അ​​ഞ്ചി​​നു​​ള്ള വി​​ശു​​ദ്ധ കു​​ർ​​ബാ​​ന​​യ്ക്കു ശേ​​ഷ​​മാ​​ണ് തി​​രി​​പ്ര​​ദ​​ക്ഷി​​ണം. 27ന് ​​വൈ​​കു​​ന്നേ​​ര​​ത്തെ ജ​​പ​​മാ​​ല പ്ര​​ദ​​ക്ഷി​​ണം അ​​ൽ​​ഫോ​​ൻ​​സാ​​മ്മ ജീ​​വി​​ച്ചു മ​​രി​​ച്ച മ​​ഠ​​ത്തി​​ലേ​​ക്കാ​​ണ്. 23ന് ​​മാ​​സാ​​വ​​സാ​​ന ശ​​നി​​യാ​​ഴ്ച ജ​​പ​​മാ​​ല പ്ര​​ദ​​ക്ഷി​​ണ​​ത്തി​​നു ശേ​​ഷം പാ​​ലാ രൂ​​പ​​ത ഇ​​വാ​​ഞ്ച​​ലൈ​​സേ​​ഷ​​ൻ ടീം ​​നേ​​തൃ​​ത്വം ന​​ൽ​​കു​​ന്ന രാ​​ത്രി ആ​​രാ​​ധ​​ന ഉ​​ണ്ടാ​​യി​​രി​​ക്കും. 22ന് ​​രാ​​ത്രി എ​​ഫ്സി​​സി സ​​ന്യാ​​സ​​സ​​മൂ​​ഹം നേ​​തൃ​​ത്വം ന​​ൽ​​കു​​ന്ന ആ​​രാ​​ധ​​ന​​യു​​ണ്ട്.

തീ​​ർ​​ഥാ​​ട​​ന​​ങ്ങ​​ൾ 15 മു​​ത​​ൽ

തി​​രു​​നാ​​ളി​​ന്‍റെ ഭാ​​ഗ​​മാ​​യി കേ​​ര​​ള​​ത്തി​​ന്‍റെ വി​​വി​​ധ ഭാ​​ഗ​​ങ്ങ​​ളി​​ൽ നി​​ന്നും ചെ​​റു​​തും വ​​ലു​​തു​​മാ​​യ നി​​ര​​വ​​ധി തീ​​ർ​​ഥാ​​ട​​ന​​ങ്ങ​​ൾ ഭ​​ര​​ണ​​ങ്ങാ​​ന​​ത്ത് എ​​ത്തും. 15ന് ​​പാ​​ലാ രൂ​​പ​​ത മാ​​തൃ​​ജ്യോ​​തി​​യു​​ടെ നേ​​തൃ​​ത്വ​​ത്തി​​ലും 16ന് ​​കെ​​സി​​വൈ​​എ​​മ്മി​​ന്‍റെ നേ​​തൃ​​ത്വ​​ത്തി​​ലും തീ​​ർ​​ഥാ​​ട​​ന​​മു​​ണ്ട്. 23ന് ​​ഫ്രാ​​ൻ​​സി​​സ്ക​​ൻ അ​​ല്മാ​​യ സ​​ഭ​​യു​​ടെ​​യും 24ന് ​​ചെ​​ങ്ങ​​ളം ഇ​​ട​​വ​​ക​​യു​​ടെ​​യും തീ​​ർ​​ഥാ​​ട​​ന​​മു​​ണ്ട്.

വി​​പു​​ല​​മാ​​യ ക്ര​​മീ​​ക​​ര​​ണ​​ങ്ങ​​ൾ

പു​​ല​​ർ​​ച്ചെ നാ​​ലു​​മു​​ത​​ൽ രാ​​ത്രി 11.30വ​​രെ വി​​ശ്വാ​​സി​​ക​​ൾ​​ക്ക് ക​​ബ​​റി​​ടം സ​​ന്ദ​​ർ​​ശി​​ച്ച് പ്രാ​​ർ​​ഥി​​ക്കാം. തീ​​ർ​​ഥാ​​ട​​ക​​ർ​​ക്ക് ഒ​​പ്പം​​വ​​രു​​ന്ന വൈ​​ദി​​ക​​ർ​​ക്ക് വി​​ശു​​ദ്ധ കു​​ർ​​ബാ​​ന അ​​ർ​​പ്പി​​ക്കു​​ന്ന​​തി​​നും സൗ​​ക​​ര്യ​​മു​​ണ്ട്. നേ​​ർ​​ച്ച​​യ​​പ്പം, ഭ​​ക്ത​​സാ​​ധ​​ന​​ങ്ങ​​ൾ എ​​ന്നി​​വ വാ​​ങ്ങു​​ന്ന​​തി​​ന് പ​​ള്ളി​​യോ​​ടു ചേ​​ർ​​ന്ന് സ്റ്റാ​​ളു​​ണ്ട്. രാ​​വി​​ലെ എ​​ട്ടു മു​​ത​​ൽ വൈ​​കു​​ന്നേ​​രം 6.30 വ​​രെ കു​​ന്പ​​സാ​​രി​​ക്കു​​ന്ന​​തി​​നും അ​​ടി​​മ വ​​യ്ക്കു​​ന്ന​​തി​​നും സൗ​​ക​​ര്യ​​മു​​ണ്ട്. അ​​ൽ​​ഫോ​​ൻ​​സാ​​മ്മ ജീ​​വി​​ച്ചു​​മ​​രി​​ച്ച മ​​ഠ​​വും അ​​ൽ​​ഫോ​​ൻ​​സാ മ്യൂ​​സി​​യ​​വും വി​​ശ്വാ​​സി​​ക​​ൾ​​ക്ക് സ​​ന്ദ​​ർ​​ശി​​ക്കാ​​നു​​ള്ള അ​​വ​​സ​​ര​​മു​​ണ്ട്. പ​​ള്ളി മൈ​​താ​​ന​​ത്ത് വി​​പു​​ല​​മാ​​യ പാ​​ർ​​ക്കിം​​ഗും ടോ​​യ്‌​​ല​​റ്റ് സം​​വി​​ധാ​​ന​​വു​​മു​​ണ്ട്. ദൂ​​രെ സ്ഥ​​ല​​ങ്ങ​​ളി​​ൽ നി​​ന്നെ​​ത്തു​​ന്ന​​വ​​ർ​​ക്കാ​​യി താ​​മ​​സ സൗ​​ക​​ര്യം , കാ​​ന്‍റീ​​ൻ എ​​ന്നി​​വ​​യും പ​​ള്ളി​​യോ​​ടു ചേ​​ർ​​ന്നു​​ണ്ട്.

ശ്ര​​വ​​ണ​​പ​​രി​​മി​​ത​​ർ​​ക്കാ​​യും
പ്ര​​വാ​​സി​​ക​​ൾ​​ക്കാ​​യും വി​​ശു​​ദ്ധ കു​​ർ​​ബാ​​ന

പ്ര​​ധാ​​ന തി​​രു​​നാ​​ൾ ദി​​വ​​സ​​മാ​​യ 28ന് ​​പു​​ല​​ർ​​ച്ചെ 4.45 മു​​ത​​ൽ രാ​​ത്രി 9.30വ​​രെ തു​​ട​​ർ​​ച്ച​​യാ​​യി വി​​ശു​​ദ്ധ കു​​ർ​​ബാ​​ന​​യു​​ണ്ടാ​​യി​​രി​​ക്കും. രാ​​ത്രി 9.30നു​​ള്ള വി​​ശു​​ദ്ധ കു​​ർ​​ബാ​​ന അ​​ൽ​​ഫോ​​ൻ​​സാ ഭ​​ക്ത​​രാ​​യ പ്ര​​വാ​​സി​​ക​​ൾ​​ക്കു​​വേ​​ണ്ടി​​യാ​​ണ് അ​​ർ​​പ്പി​​ക്കു​​ന്ന​​ത്. പാ​​ലാ രൂ​​പ​​ത പ്ര​​വാ​​സി കാ​​ര്യാ​​ല​​യം കോ ​​ഓ​​ർ​​ഡി​​നേ​​റ്റ​​ർ ഫാ. ​​ജോ​​സ​​ഫ് വെ​​ള്ള​​ച്ചാ​​ലി​​ലാ​​ണ് വി​​ശു​​ദ്ധ കു​​ർ​​ബാ​​ന അ​​ർ​​പ്പി​​ക്കു​​ന്ന​​ത്. 27ന് ​​ഉ​​ച്ച​​ക​​ഴി​​ഞ്ഞ് 3.30ന് ​​ശ്ര​​വ​​ണ പ​​രി​​മി​​ത​​ർ​​ക്കാ​​യി ഫാ. ​​ബി​​ജു മു​​ല്ല​​ക്ക​​ര ആം​​ഗ്യ​​ഭാ​​ഷ​​യി​​ൽ വി​​ശു​​ദ്ധ കു​​ർ​​ബാ​​ന അ​​ർ​​പ്പി​​ക്കും. പ്ര​​ധാ​​ന തി​​രു​​നാ​​ൾ ദി​​വ​​സം ക​​ബ​​റി​​ട​​ത്തി​​ങ്ക​​ലെ​​ത്തു​​ന്ന എ​​ല്ലാ​​വ​​ർ​​ക്കും നേ​​ർ​​ച്ച​​യ​​പ്പ വി​​ത​​ര​​ണ​​വും ഉ​​ണ്ടാ​​യി​​രി​​ക്കും.

ര​​ണ്ട് ക​​ർ​​ദി​​നാ​​ൾ​​മാ​​ർ, 10 ബി​​ഷ​​പ്പു​​മാ​​ർ

19ന് ​​രാ​​വി​​ലെ 10.45ന് ​​പാ​​ലാ ബി​​ഷ​​പ് മാ​​ർ ജോ​​സ​​ഫ് ക​​ല്ല​​റ​​ങ്ങാ​​ട്ട് തി​​രു​​നാ​​ളി​​ന് കൊ​​ടി​​യേ​​റ്റും. തി​​രു​​നാ​​ൾ ദി​​വ​​സ​​ങ്ങ​​ളി​​ൽ പു​​ല​​ർ​​ച്ചെ 5.30നും 6.30​​നും എ​​ട്ടി​​നും ഉ​​ച്ച​​ക​​ഴി​​ഞ്ഞ് 2.30നും ​​വൈ​​കു​​ന്നേ​​രം അ​​ഞ്ചി​​നും വി​​ശു​​ദ്ധ കു​​ർ​​ബാ​​ന​​യും നൊ​​വേ​​ന​​യും ഉ​​ണ്ടാ​​യി​​രി​​ക്കും. തി​​രു​​നാ​​ൾ ദി​​വ​​സ​​ങ്ങ​​ളി​​ൽ രാ​​വി​​ലെ 11നു​​ള്ള കു​​ർ​​ബാ​​ന​​യ്ക്ക് മൂ​​ന്നു റീ​​ത്തു​​ക​​ളി​​ൽ​​നി​​ന്നു​​ള്ള ബി​​ഷ​​പ്പു​​മാ​​ർ കാ​​ർ​​മി​​ക​​ത്വം വ​​ഹി​​ക്കും.
പ്ര​​ധാ​​ന തി​​രു​​നാ​​ൾ ദി​​വ​​സ​​മാ​​യ 28ന് ​​രാ​​വി​​ലെ 10.30ന് ​​സീ​​റോ മ​​ല​​ബാ​​ർ സ​​ഭ മേ​​ജ​​ർ ആ​​ർ​​ച്ച് ബി​​ഷ​​പ് ക​​ർ​​ദി​​നാ​​ൾ മാ​​ർ ജോ​​ർ​​ജ് ആ​​ല​​ഞ്ചേ​​രി വി​​ശു​​ദ്ധ കു​​ർ​​ബാ​​ന അ​​ർ​​പ്പി​​ച്ച് സ​​ന്ദേ​​ശം ന​​ൽ​​കും. 23നു ​​രാ​​വി​​ലെ 11ന് ​​സീ​​റോ മ​​ല​​ങ്ക​​ര സ​​ഭ മേ​​ജ​​ർ ആ​​ർ​​ച്ച് ബി​​ഷ​​പ് ക​​ർ​​ദി​​നാ​​ൾ മാ​​ർ ബ​​സേ​​ലി​​യോ​​സ് ക്ലീ​​മി​​സ് കാ​​തോ​​ലി​​ക്ക ബാ​​വ വി​​ശു​​ദ്ധ കു​​ർ​​ബാ​​ന അ​​ർ​​പ്പി​​ച്ച് സ​​ന്ദേ​​ശം ന​​ൽ​​കും. ഓ​​രോ ദി​​വ​​സ​​വും ഓ​​രോ വി​​ഷ​​യം ധ്യാ​​നി​​ച്ചു​​ള്ള പ്രാ​​ർ​​ഥ​​ന​​ക​​ളും വ​​ച​​ന ശു​​ശ്രൂ​​ഷ​​ക​​ളു​​മാ​​ണ് ന​​ട​​ക്കു​​ന്ന​​ത്.

ആ​​ർ​​ച്ച് ബി​​ഷ​​പ് മാ​​ർ ജോ​​സ​​ഫ് പെ​​രു​​ന്തോ​​ട്ടം, മാ​​ർ ജോ​​ർ​​ജ് മ​​ഠ​​ത്തി​​ക്ക​​ണ്ട​​ത്തി​​ൽ, മാ​​ർ റെ​​മി​​ജി​​യൂ​​സ് ഇ​​ഞ്ച​​നാ​​നി​​യി​​ൽ, മാ​​ർ പീ​​റ്റ​​ർ കൊ​​ച്ചു​​പു​​ര​​യി​​ൽ, മാ​​ർ മാ​​ത്യു അ​​റ​​യ്ക്ക​​ൽ, ബി​​ഷ​​പ് ഡോ. ​​സി​​ൽ​​വ​​സ്റ്റ​​ർ പൊ​​ന്നു​​മു​​ത്ത​​ൻ, മാ​​ർ മാ​​ത്യു വാ​​ണി​​യ​​കി​​ഴ​​ക്കേ​​ൽ, മാ​​ർ ജോ​​സ​​ഫ് ക​​ല്ല​​റ​​ങ്ങാ​​ട്ട്, മാ​​ർ ജേ​​ക്ക​​ബ് മു​​രി​​ക്ക​​ൻ, മാ​​ർ ജോ​​സ​​ഫ് പ​​ള്ളി​​ക്കാ​​പ്പ​​റ​​ന്പി​​ൽ എ​​ന്നി​​വ​​ർ തി​​രു​​നാ​​ൾ ദി​​വ​​സ​​ങ്ങ​​ളി​​ൽ വി​​ശു​​ദ്ധ കു​​ർ​​ബാ​​ന അ​​ർ​​പ്പി​​ച്ച് സ​​ന്ദേ​​ശം ന​​ൽ​​കും.

Spread the love

Leave a Reply

Your email address will not be published. Required fields are marked *

Translate »