കൊല്ലം : മികച്ച മൃഗക്ഷേമ പ്രവര്‍ത്തകര്‍ക്കും സംഘടനകള്‍ക്കും സര്‍ക്കാര്‍ ഏര്‍പ്പെടുത്തുന്ന പുരസ്‌കാരത്തിന് അപേക്ഷിക്കാം. 2023 – 24 കാലയളവില്‍ മികച്ച ജന്തുക്ഷേമ പ്രവര്‍ത്തനങ്ങള്‍ നടത്തിയ വ്യക്തികള്‍, സംഘടനകള്‍ എന്നിവര്‍ പ്രവര്‍ത്തന റിപ്പോര്‍ട്ടും ഫോട്ടോകളും സഹിതം കൊല്ലം തേവള്ളി ജില്ലാ വെറ്ററിനറി കേന്ദ്രത്തില്‍ ജനുവരി 25 ന് മുമ്പ് അപേക്ഷ നല്‍കണം. 10,000 രൂപയാണ് പുരസ്‌കാരം . അപേക്ഷ ഫോറം ജില്ലയിലെ എല്ലാ സര്‍ക്കാര്‍ മൃഗാശുപത്രികളിലും ലഭ്യമാണ്.

LEAVE A REPLY

Please enter your comment!
Please enter your name here