July 12, 2020

കത്തോലിക്ക കോൺഗ്രസ് ജന്മദിനാചരണം നടത്തി

കാഞ്ഞിരപ്പള്ളി:
കത്തോലിക്ക കോൺഗ്രസിൻ്റെ നൂറ്റി രണ്ടാമത് ജന്മദിനം കോവിഡ് അതിജീവന ഫലവൃക്ഷ തൈകൾ നട്ടുകൊണ്ടും ജീവകാരുണ്യ പ്രവർത്തനങ്ങൾ നടത്തിയും കാഞ്ഞിരപ്പള്ളി രൂപതയിൽ ആചരിച്ചു.കേരളത്തിൻ്റെ നവോത്ഥാന ചരിത്രത്തിൽ നിരവധി സാമൂഹ്യ മാറ്റങ്ങൾക്ക് നേതൃത്വം നൽകിയിട്ടുള്ള കത്തോലിക്ക കോൺഗ്രസിൻ്റെ ജന്മദിനാചരണം ഈ വർഷം കോവിഡിൻ്റെ പശ്ചാത്തലത്തിൽ ഫലവൃക്ഷതൈകൾ നട്ടുകൊണ്ട് മാതൃകാപരമായി.
കോവിഡിനെ തുടർന്നുണ്ടാവുന്ന സാമ്പത്തിക പ്രതിസന്ധി അതിജീവിക്കുന്നതിനായി കത്തോലിക്ക കോൺഗ്രസ് ഗ്ലോബൽ സമിതിയുടെ ആഭിമുഖ്യത്തിൽ എല്ലാ രൂപതകളിലും “വീട്ടിലിരിക്കാം, പച്ചക്കറി നടാം”, “ഏദൻ തോട്ടം” തുടങ്ങിയ പദ്ധതികൾ ലോക് ഡൗൺ സമയത്ത് നടത്തി വരികയാണ്. കോവിഡ് ഭീഷണിയുടെ കാലഘട്ടത്തിൽ ഭക്ഷ്യ സുരക്ഷയ്ക്കായി കാർഷിക വൃത്തിയെ പ്രോത്സാഹിപ്പിക്കുവാൻ ഓരോ വ്യക്തിയും മുന്നോട്ടു വരണമെന്ന സന്ദേശമാണ് കത്തോലിക്ക കോൺഗ്രസ് നൽകുന്നത്. പച്ചക്കറികൾക്കൊപ്പം മുട്ട, പാൽ, ഇറച്ചി, കപ്പ, വാഴക്കുല, നെല്ല്…. തുടങ്ങിയ എല്ലാ ആഹാരപദാർത്ഥങ്ങളിലും കേരളത്തെ സ്വയം പര്യാപ്തമാക്കാനുള്ള പോരാട്ടത്തിൽ എല്ലാവരും പങ്കാളികളാവണം.

കാഞ്ഞിരപ്പള്ളി രൂപതാതല ജന്മദിനാഘോഷം ഉദ്ഘാടനം കപ്പാട് എസ്.എച്ച്.പ്രൊവിൻഷ്യൽ ഹൗസിൽ " പീനട്ട് " ഫലവൃക്ഷതൈ നട്ടു കൊണ്ട് രൂപതാ പ്രസിഡൻ്റ് ജോമി കൊച്ചുപറമ്പിൽ നിർവ്വഹിച്ചു.ജന്മദിനാഘോഷത്തോടനുബന്ധിച്ച്

കാഞ്ഞിരപ്പള്ളി സെൻ്റ് ഡൊമിനിക്‌സ്‌ കോളജ് പാവന മാതാ ഹോസ്റ്റൽ മുറ്റത്ത് കത്തോലിക്ക കോൺഗ്രസ് രൂപതാ ഡയറക്ടർ ഫാ.മാത്യു പാലക്കുടിയും കപ്പാട് ദേവമാതാ സെൻററിൽ ഗ്ലോബൽ സമിതിയംഗം ജെയിംസ് പെരുമാകുന്നേലും കടപ്ലാവിൻതൈകൾ നട്ടു. പനച്ചേപ്പള്ളി അസ്സീസി ബേബി സദനിൽ രൂപതാ ജനറൽ സെക്രട്ടറി റെജി കൊച്ചുകരിപ്പാപറമ്പിൽ കേക്ക് മുറിച്ച് ജന്മദിനാചരണം നടത്തി. രൂപതയിലെ വിവിധ ഫൊറോന കളിലും യൂണിറ്റുകളിലും ഭാരവാഹികൾ മാവ്, പ്ലാവ്, തെങ്ങ്, വാഴ ,പേര…. തുടങ്ങിയ വിവിധ ഫലവൃക്ഷത്തൈകൾ നടുകയും പച്ചക്കറിവിത്തുകളും നിത്യോപയോഗ സാധനങ്ങളും വിതരണം നടത്തുകയും ചെയ്തു.
പരിപാടികൾക്ക് രൂപതാ ഡയറക്ടർ ഫാ.മാത്യു പാലക്കുടി,
പ്രസിഡൻ്റ് ജോമി കൊച്ചുപറമ്പിൽ, ഗ്ലോബൽ സമിതിയംഗം ജെയിംസ് പെരുമാകുന്നേൽ, ജനറൽ സെക്രട്ടറി റെജി കൊച്ചുകരിപ്പാപ്പറമ്പിൽ,
ജോജോതെക്കുംചേരിക്കുന്നേൽ, പ്രഫ.റോണി കെ.ബേബി, പി.എം.ജോസഫ് പണ്ടാരക്കളം, മനോജ് മറ്റമുണ്ടയിൽ, ഷാജി പുതിയാപറമ്പിൽ, തങ്കച്ചൻ വട്ടോത്ത്, സിബി തുമ്പുങ്കൽ, ജോബി തെക്കുംചേരികുന്നേൽ, തുടങ്ങിയവർ നേതൃത്വം നൽകി.

Spread the love

Leave a Reply

Your email address will not be published. Required fields are marked *

You may have missed

Translate »
error: Content is protected !!