July 12, 2020

കോട്ടയം പത്തനംതിട്ട അതിർത്തികളിൽ ജനങ്ങളുടെ ബുദ്ധിമുട്ട് പരിഹരിക്കും :രാജു എബ്രഹാം എം എൽ എ

റാന്നി :കോട്ടയം പത്തനംതിട്ട അതിർത്തികളിൽ ലോക്ഡൗണിൽ ഉണ്ടായിട്ടുള്ള ജനങ്ങളുടെ  ബുദ്ധിമുട്ട് പരിഹരിക്കാൻ പത്തനംതിട്ട ,കോട്ടയം കളക്ടർ ,എസ് പി എന്നിവർക്ക് കത്ത് നൽകുമെന്ന്   രാജു എബ്രഹാം എം എൽ എ ശബരി ന്യൂസിനോട് പറഞ്ഞു ഇവിടങ്ങളിൽ ജനം അനുഭവിക്കുന്ന വിഷമങ്ങൾ ശബരി ന്യൂസ് രാജു എബ്രഹാം എം എൽ എ യുടെ ശ്രദ്ധയിൽ പെടുത്തിയിരുന്നു ..ഇടകടത്തി ,മണിപ്പുഴ ,കൊല്ലമുള ,കനകപ്പലം എന്നിവിടങ്ങളിൽ പോലീസ് ഡ്യൂട്ടി ആവശ്യപ്പെട്ടിട്ടുണ്ട് .കണമല ,മുക്കൂട്ടുതറ എന്നിവടങ്ങളിൽ നിലവിൽ പോലീസ് ഡ്യൂട്ടിക്കായി ഉണ്ടെന്നും അദ്ദേഹം പറഞ്ഞു ആശുപത്രി കേസുകൾ ഉൾപ്പെടെയുള്ള അത്യാവശ്യസർവീസുകൾക്ക് കോട്ടയം ജില്ലയുമായി നിരന്തരം ബന്ധപ്പെട്ടുവന്നിരിക്കുന്നവർക്ക് തടസമുണ്ടാക്കരുത് ..ഇതിനായി പൊലീസിന് നിർദേശം നൽകണമെന്നും എം എൽ എ ആവശ്യപ്പെട്ടു .

Spread the love

Leave a Reply

Your email address will not be published. Required fields are marked *

You may have missed

Translate »
error: Content is protected !!