July 12, 2020

കോട്ടയം പത്തനംതിട്ട അതിർത്തി പങ്കിടുന്ന മുക്കൂട്ടുതറ ,കൊല്ലമുള,വെൺകുറിഞ്ഞി ,അരയഞ്ഞലിമണ്ണ്,ഇടകടത്തി സ്വദേശികളുടെ വേദന ആരറിയുന്നു , മുക്കൂട്ടുതറ മറ്റൊരു കർണാടക അതിർത്തി ആവുമോ? ജനപ്രതിനിധികളുടെ അടിയന്തിര ഇടപെടൽ ആവശ്യപ്പെട്ട് നാട്ടുകാരുടെ അഭ്യർത്ഥന

കോട്ടയം പത്തനംതിട്ട ജില്ലാ അതിർത്തി പങ്കിടുന്ന പട്ടണമായ മുക്കൂട്ടുതറയിലെ ജനങ്ങൾ ഇപ്പോൾ പ്രതിസന്ധിയിലാണ്. പത്തനംതിട്ട ജില്ലയുടെ ഭാഗമായ വെച്ചൂച്ചിറ പഞ്ചായത്തിലെ 4, 5, 6, 7 വാർഡുകൾ അതിർത്തി പങ്കിടുന്നത് കോട്ടയം ജില്ലയുടെ ഭാഗമായ എരുമേലി പഞ്ചായത്തിന്റെ വാർഡ്  16 ആയ മുക്കൂട്ടുതറയുമായാണ്. വെച്ചൂച്ചിറ പഞ്ചായത്തിലെ 4, 5, 6, 7 വാർഡിലേക്കുള്ള പ്രധാന വഴികൾ എല്ലാം തന്നെ  കോട്ടയം ജില്ലയിൽ നിന്നുമാണ്. എന്നാൽ ഇന്നു ഉച്ചയോടു കൂടി ഈ വഴികളെല്ലാം ബന്ധപ്പെട്ട അധികാരികൾ അടച്ചു, ലോക്ക് ഡൌൺ തുടങ്ങി ഇത്രയും ദിവസങ്ങൾക്കു ശേഷമാണു വഴികൾ അടച്ചത് എന്നത് ഈ പ്രദേശത്തെ ജനങ്ങളെ വിഷമസന്ധിയിൽ ആക്കിയിരിക്കുകയാണ്. ഇന്നത്തെ നടപടിയോടുകൂടി ഈ പ്രദേശത്തെ സാധാരണ ജനങ്ങൾ ഒറ്റപെട്ടു. വെറും 100 മീറ്റർ അകലെയുള്ള അസ്സീസ്സി ആശുപത്രിയിലേക്ക് പോലും എത്താനുള്ള ഈ പ്രദേശത്തെ വഴികൾ അടക്കപ്പെട്ടു. ഒരു മെഡിക്കൽ എമർജൻസി വന്നാൽ പോലും ആശുപത്രിയിൽ എത്താൻ സാധിക്കാത്ത അവസ്ഥയാണ് ഈ നാട്ടിലെ ജനങ്ങൾക്.

മുക്കൂട്ടുതറ എന്ന പട്ടണം കോട്ടയം പത്തനംതിട്ട ജില്ലകളിലായി സ്ഥിതി ചെയ്യുന്നതിനാലുള്ള സാങ്കേതിക പ്രശനം ഈ നാട്ടിലെ ജനങ്ങളെ ആകെ വലക്കുകയാണ്. ഭൂപടം അനുസരിച്ചു ജില്ലാ അതിർത്തി അടച്ചതിന്റെ പ്രശനങ്ങൾ ഈ നാട് അനുഭവിക്കുന്നു.  സാങ്കേതികമായി പത്തനംതിട്ട ജില്ലയിൽ സ്ഥിതി ചെയ്യുന്ന മുക്കൂട്ടുതറയിലെ സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യ, സഹ്യാദ്രി ബാങ്ക് തുടങ്ങി മുക്കൂട്ടുതറയിലെ പകുതിയോളം സ്ഥാപനങ്ങളിലേക്ക്  പ്രവേശിക്കുന്നതിനുള്ള വഴി കോട്ടയം ജില്ലയുടേതാണ്. ഇതോടുകൂടി ഭൂരിഭാഗം ജനങ്ങൾക്കും ആവശ്യകാര്യങ്ങൾക്കു പോലും പുറത്തിറങ്ങാനാവാത്ത അവസ്ഥയാണ്. കർണാടക അതിർത്തി പോലെ കല്ലും മണ്ണും മരത്തടിയും ഇരുമ്പും കമ്പുമായി ഈ നാട്ടിലെ പകുതി വഴികൾ അടച്ചു ജനങ്ങളെ അക്ഷരാർത്ഥത്തിൽ ലോക്ക് ചെയ്തിരിക്കുകയാണ്.

വെച്ചൂച്ചിറ പഞ്ചായത്തിന്റെ നാലാം വാർഡ് (വെൺകുറിഞ്ഞി) മെമ്പർ ഇ വി വർക്കി, അഞ്ചാം വാർഡ് (ഓലകുളം ) മെമ്പറും വെച്ചൂച്ചിറ പഞ്ചായത്ത്‌ പ്രെസിഡന്റുമായ റോസമ്മ സ്കറിയ, ആറാം വാർഡ് (മുക്കൂട്ടുതറ ) മെമ്പർ നിഷ അലക്സ്‌,  എരുമേലി പഞ്ചായത്തിന്റെ പതിനാറാം വാർഡ് (മുക്കൂട്ടുതറ ) മെമ്പറും കോട്ടയം ഡിസിസി അംഗവുമായ പ്രകാശ് പുളിക്കൻ, പകുതി മുക്കൂട്ടുതറയുടെ ജനപ്രതിനിധി പി സി ജോർജ്, ബാക്കി പകുതിയുടെ പ്രതിനിധി രാജു എബ്രഹാം, എരുമേലി പഞ്ചായത്ത് പ്രസിഡന്റ് ടി എസ് കൃഷ്ണകുമാർ ,കെ പി സി സി സെക്രട്ടറി പി എ സലിം ,സി പി എം നേതാവ് കെ സി ജോർജുകുട്ടി , എന്നീ ജനപ്രതിനിധികളും ഈ പ്രദേശവാസികളുടെ ദുരിതത്തിൽ എത്രയും വേഗം ഇടപെടണം.
 ഇല്ലെങ്കിൽ വൈകാതെ മറ്റൊരു കർണാടക അതിർത്തി പോലെ മുക്കൂട്ടുതറ മാറും

Spread the love

Leave a Reply

Your email address will not be published. Required fields are marked *

You may have missed

Translate »
error: Content is protected !!