കൊ​ച്ചി: ടി.​പി. ച​ന്ദ്ര​ശേ​ഖ​ര​ന്‍ വ​ധ​ക്കേ​സി​ല്‍ അ​പ്പീ​ലു​ക​ളി​ൽ പ്രതികൾക്ക് തിരിച്ചടി. വിചാരണ കോടതി വിധി ഹൈകോടതി ശരിവെച്ചു രണ്ട് പ്രതികളെ വെറുതേവിട്ട നടപടി കോടതി റദ്ദാക്കി.പ്ര​തി​ക​ളും സ​ര്‍ക്കാ​റും കെ.​കെ. ര​മ എം.​എ​ല്‍.​എ​യും ന​ല്‍കി​യ അ​പ്പീ​ലു​ക​ളി​ലാ​ണ് ഹൈ​കോ​ട​തി ഡി​വി​ഷ​ൻ ബെ​ഞ്ച് വി​ധി പ​റ​ഞ്ഞത്. ജ​സ്റ്റി​സ് എ.​കെ. ജ​യ​ശ​ങ്ക​ര്‍ ന​മ്പ്യാ​ര്‍, ജ​സ്റ്റി​സ് കൗ​സ​ര്‍ എ​ട​പ്പ​ഗ​ത്ത് എ​ന്നി​വ​ര​ട​ങ്ങി​യ ബെ​ഞ്ചാ​ണ് അ​പ്പീ​ൽ പ​രി​ഗ​ണി​ച്ചത്. 2014ലാ​ണ് വി​ചാ​ര​ണ​ക്കോ​ട​തി പ്ര​തി​ക​ള്‍ക്ക് ശി​ക്ഷ വി​ധി​ച്ച​ത്. 36 പ്ര​തി​ക​ളു​ണ്ടാ​യി​രു​ന്ന കേ​സി​ല്‍ സി.​പി.​എം നേ​താ​വാ​യ പി. ​മോ​ഹ​ന​ന്‍ ഉ​ള്‍പ്പെ​ടെ 24 പേ​രെ വെ​റു​തെ​വി​ട്ടി​രു​ന്നു.വി​ചാ​ര​ണ​ക്കോ​ട​തി എം.​സി. അ​നൂ​പ്, കി​ർ​മാ​ണി മ​നോ​ജ്, കൊ​ടി സു​നി, ടി.​കെ. ര​ജീ​ഷ്, മു​ഹ​മ്മ​ദ് ഷാ​ഫി, അ​ണ്ണ​ന്‍ സി​ജി​ത്ത്, കെ. ​ഷി​നോ​ജ്, കെ.​സി. രാ​മ​ച​ന്ദ്ര​ന്‍, ട്രൗ​സ​ര്‍ മ​നോ​ജ്, സി.​പി.​എം പാ​നൂ​ര്‍ ഏ​രി​യ ക​മ്മി​റ്റി അം​ഗ​മാ​യി​രു​ന്ന പി.​കെ. കു​ഞ്ഞ​ന​ന്ത​ന്‍, വാ​യ​പ്പ​ട​ച്ചി റ​ഫീ​ഖ് എ​ന്നീ പ്ര​തി​ക​ള്‍ക്ക് ജീ​വ​പ​ര്യ​ന്തം ത​ട​വും പി​ഴ​യും മ​റ്റൊ​രു പ്ര​തി​യാ​യ ക​ണ്ണൂ​ര്‍ സ്വ​ദേ​ശി ലം​ബു പ്ര​ദീ​പ​ന് മൂ​ന്നു​വ​ര്‍ഷം ക​ഠി​ന ത​ട​വു​മാ​ണ് ശി​ക്ഷ വി​ധി​ച്ച​ത്.

LEAVE A REPLY

Please enter your comment!
Please enter your name here