പാലാ: മാധ്യമ പ്രവർത്തകരുടെ പ്രമുഖ സംഘടനയായ ജേർണലിസ്റ്റ് മീഡിയാ അസോസിയേഷൻ്റെ കോട്ടയം ജില്ലാ സമ്മേളനവും ഐഡി കാർഡ് വിതരണവും പാലായിൽ നടന്നു. വെല്ലുവിളികൾ നിറഞ്ഞ കാലഘട്ടത്തിലാണ് ഇന്നത്തെ മാധ്യമ പ്രവർത്തനമെന്ന് സമ്മേളനം ഉദ്ഘാടനം ചെയ്ത ജെഎംഎ സംസ്ഥാന സെക്രട്ടറി ജോസഫ് എം പറഞ്ഞു. ജെ എം എ പ്രവർത്തനങ്ങളെക്കുറിച്ചും മാധ്യമ പ്രവർത്തനങ്ങളെക്കുറിച്ചും ക്ലാസെടുത്തു. ജില്ലാ പ്രസിഡൻ്റ് എബി ജെ ജോസ് അധ്യക്ഷത വഹിച്ചു. മൂല്യാധിഷ്ഠിത മാധ്യമ പ്രവർത്തന ശൈലി പ്രവർത്തകർ സ്വീകരിക്കണമെന്ന് അദ്ദേഹം പറഞ്ഞു. പോലീസ് ഉൾപ്പെടെയുള്ള സർക്കാർ ഏജൻസികൾ ലഭ്യമാക്കുന്ന ക്രൈം വാർത്തകൾ പ്രസിദ്ധീകരിക്കുമ്പോൾ ജാഗ്രത പാലിക്കണമെന്നും അദ്ദേഹം നിർദ്ദേശിച്ചു. ഓൺലൈൻ മാധ്യമപ്രവർത്തനത്തിൽ സാങ്കേതിക വിദ്യകൾ ഫലപ്രദമായി ഉപയോഗപ്പെടുത്തുന്നതിനെക്കുറിച്ച് ജില്ലാ സെക്രട്ടറി ഹാഷിം സത്താർ വിശദീകരിച്ചു. മാധ്യമ പ്രവർത്തകർ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങളെക്കുറിച്ച് ജില്ലാ ട്രഷറർ സോജൻ ജേക്കബ് ക്ലാസെടുത്തു. ഐഡി കാർഡുകളുടെ വിതരണം സംസ്ഥാന സെക്രട്ടറി ജോസഫ് എം, ജില്ലാ പ്രസിഡൻ്റ് എബി ജെ ജോസ് എന്നിവർ നിർവ്വഹിച്ചു. തോമസ് ആർ വി ജോസ്, അജേഷ് വേലനിലം, സാംജി പഴേപറമ്പിൽ, പ്രിൻസ് ബാബു, ബിപിൻ തോമസ്, ലേഖാ ടി എ, അമല പ്രിൻസ് തുടങ്ങിയവർ പ്രസംഗിച്ചു. ജെ എം എ യുടെ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്താനും സമ്മേളനം തീരുമാനിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here